- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: വരുന്ന സീസണ്‍ കൊച്ചി വേദിയാകും; മല്‍സരം ഒക്ടോബര്‍ മുതല്‍
2022 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നീളുന്ന ഐ എസ് എല്‍ സീസണില്‍ കേരള ബഌസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയില്‍ 10 മല്‍സരങ്ങള്‍ നടക്കും. ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ തന്നെ നടക്കുവാനുമുള്ള സാധ്യതയേറെയാണ്. ആഗസ്റ്റ് മാസത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കൊച്ചിയില്‍ പരിശീലനം ആരംഭിക്കും.
കൊച്ചി: ഐ എസ് എല്‍ മല്‍സരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയം വേദിയാകും. 2022 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നീളുന്ന ഐ എസ് എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയില്‍ 10 മല്‍സരങ്ങള്‍ നടക്കും. ഉദ്ഘാടന മല്‍സരം കൊച്ചിയില്‍ തന്നെ നടക്കുവാനുമുള്ള സാധ്യതയേറെയാണ്. ആഗസ്റ്റ് മാസത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കൊച്ചിയില്‍ പരിശീലനം ആരംഭിക്കും.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജിസിഡിഎ സഹായവും സഹകരണവും തുടര്‍ന്നും നല്‍കും. കേരളത്തിലെ ഫുട്‌ബോളിന്റെ വികസനത്തിനും കൂടുതല്‍ മത്സരങ്ങള്‍ കൊച്ചിയിലേക്ക് കൊണ്ടുവരുവാനും ജി സി ഡി എ യും ബ്ലാസ്‌റ്റേഴ്‌സും ഒരുമിച്ച് ശ്രമിക്കും.
സ്‌റ്റേഡിയം പരിസരം കൂടുതല്‍ ആകര്‍ഷകമാക്കുക, അശാസ്ത്രീയമായ പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുക എന്നിവ ജിസിഡിഎ അടിയന്തിരമായി ഏറ്റെടുത്ത് നടപ്പിലാക്കും.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന കേരളത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ മ്യൂസിയത്തിനായുള്ള സ്ഥലസൗകര്യവും സഹകരണവും ജിസിഡിഎ നല്‍കും.കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരങ്ങള്‍ക്കുള്ള ആരാധകപിന്തുണയും കഴിഞ്ഞ സീസണിലെ മല്‍സരങ്ങള്‍ ലൈവ് സ്ട്രീമിങ്ങ് നടത്തിയതിലെ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതല്‍ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജി സി ഡി എ യും കേരള ബ്ലാസ്‌റ്റേഴ്‌സും സമയബന്ധിതമായി, സംയുക്തമായി നടത്തുന്നത്.
ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, കേരള ബ്ലാസ്‌റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് എന്നിവര്‍ ജി സി ഡി എ യിലെയും കേരള ബ്ലാസ്‌റ്റേഴ്‌സിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ കാര്യങ്ങള്‍ ധാരണയിലായത്.കേരളത്തിലെ കായികപ്രേമികളുടെ ഫുട്‌ബോള്‍ ആവേശത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് അടുത്ത ഘട്ട മല്‍സരങ്ങള്‍ക്ക് കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം എല്ലാ നിലയിലും തയ്യാറാക്കുവാന്‍ ജിസിഡിഎയ്ക്ക് അതിയായ താല്‍പര്യമാണെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു.
കേരള ബ്ലാസ്‌റ്റേഴ്‌സുമായി ദീര്‍ഘകാലബന്ധമാണ് ഇനിയും ജിസിഡിഎ ഊട്ടി ഉറപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത്. കാലോചിതമായ എല്ലാ കൂട്ടിച്ചേര്‍ക്കലും സ്‌റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍ വികസിപ്പിക്കലും സ്‌പോര്‍ട്‌സിനെ തന്നെ ഒരു പ്രധാന പ്രവര്‍ത്തനമേഖലയായി കണക്കാക്കുന്ന ജിസിഡിഎ ഏറ്റെടുക്കുന്നതാണെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.കൊച്ചിയിലെ ഫുട്‌ബോള്‍ മേഖലയുടെ പുരോഗതിക്കായി ജിസിഡിഎയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
കൊച്ചിയിലെ ഫുട്‌ബോള്‍ ലോകത്തിന് വലിയ വളര്‍ച്ച നേടാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ജിസിഡിഎയുടെ പിന്തുണയ്ക്ക് തങ്ങള്‍ നന്ദി അറിയിക്കുന്നു കലൂരിലേക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ ആരാധകരെയും തിരികെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തി കാത്തിരിക്കുകയാണ് തങ്ങളെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
RELATED STORIES
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMTവ്യാജ വനിതാ എസ്ഐ പിടിയില്; ബ്യൂട്ടി പാര്ലറില് പണം നല്കാതെ...
2 Nov 2024 2:45 AM GMTവായുമലിനീകരണം: പത്തിലൊന്ന് കുടുംബങ്ങളിലും ആരോഗ്യപ്രശ്നങ്ങള്
2 Nov 2024 2:34 AM GMTആര്എസ്എസ്സിനെ വിദ്വേഷസംഘടനയായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്...
1 Nov 2024 3:55 PM GMTപുതിയ ട്രെയിന് ടിക്കറ്റ് ബുക്കിങ് നിയമങ്ങള് ഇന്ന് മുതല്‍...
1 Nov 2024 3:29 PM GMTബിജെപി കേരളത്തില് എത്തിച്ചത് 41 കോടി; പിന്നില് ലഹര് സിങ്,...
1 Nov 2024 12:16 PM GMT