Kerala

ആര്‍ എസ് എസ്സിനെ പറയാന്‍ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി പി എമ്മിന്റെ ഗതികേട് : സോളിഡാരിറ്റി

ആര്‍ എസ് എസ്സിനെ പറയാന്‍ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി പി എമ്മിന്റെ ഗതികേട് : സോളിഡാരിറ്റി
X

മലപ്പുറം : താനൂരില്‍ നടന്നുവരുന്ന സി പി എം ജില്ലാ സമ്മേളനത്തില്‍ 'ജില്ലയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നത് സേവനങ്ങളിലൂടെ ' എന്ന് പറഞ്ഞ് ആര്‍ എസ് എസിന്റെ ഭീകരതയെക്കുറിച്ച് പറയേണ്ടടത്ത് ന്യൂനപക്ഷ സമുദായ സംഘടനകളെ കൂടി ചേര്‍ത്ത് പറഞ്ഞിരിക്കുകയാണ്. ആര്‍ എസ് എസ്സിനെ പറയാന്‍ ന്യൂനപക്ഷങ്ങളെ തീവ്രവാദിയാക്കണം എന്നത് സി പി എമ്മിന്റെ സംഘ് വിരുദ്ധതയുടെ നിലപാട് ഇല്ലായ്മയാണ് എന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

ലോകത്ത് തന്നെ ഏറ്റവും വലിയ ഭീകര സംഘടന എന്ന് പലരും വിശേഷിപ്പിച്ച ആര്‍.എസ്.എസിനെ ഇങ്ങനെ സി.പി.എം സമീകരിക്കുന്നത് അങ്ങേയറ്റം അക്രമം നിറഞ്ഞ നടപടിയാണെന്നും പറഞ്ഞു.

കേരളത്തില്‍ കഴിഞ്ഞ നിയമസഭാ ഇലക്ഷനിലും മറ്റും സി.പി.എം നടത്തിയ അതേ ദ്രുവീകരണ രാഷ്ട്രീയവും ഇസ്ലാമോഫോബിക് പ്രചാരണവുമാണ് ജില്ലാ സമ്മേളനങ്ങളിലൂടെ വീണ്ടും ഇങ്ങനെ നടത്തുന്നത്.

ആര്‍.എസ്.എസിനോട് മത്സരിക്കുന്ന സിപിഎമ്മിന്റെ ദ്രുവീകരണ രാഷ്ട്രീയത്തെയും ഇസ്ലാമോഫോബിക് പ്രചാരണങ്ങളെയും സോളിഡാരിറ്റി ചെറുത്തു തോല്‍പ്പിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെപി അധ്യക്ഷത വഹിച്ചു.അജ്മല്‍ കോഡൂര്‍,സാബിഖ് വെട്ടം, യാസിര്‍ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു





Next Story

RELATED STORIES

Share it