- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ മകളെന്ന് പരാതി
മുൻമന്ത്രി വി എസ് ശിവകുമാറിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി വാസുദേവൻ നായരുടെ മകൾ ഇന്ദുജ വി നായരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതി. ഉദ്യോഗാർഥികളുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
തിരുവനന്തപുരം: മുൻമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുടെ മകളുടെ നേതൃത്വത്തിൽ ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. മുൻമന്ത്രി വി എസ് ശിവകുമാറിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി വാസുദേവൻ നായരുടെ മകൾ ഇന്ദുജ വി നായരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതി. ഉദ്യോഗാർഥികളുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
ഇരുപത്തഞ്ചോളം പേരിൽനിന്ന് അഞ്ച് ലക്ഷം രൂപ വരെ വാങ്ങിയതായി പരാതിയുണ്ട്. സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്‌ദാനം. ആദ്യ മൂന്ന് മാസങ്ങളിൽ ശമ്പളമില്ലെന്നും തുടർന്ന് മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ശമ്പളം നൽകാമെന്നുമായിരുന്നു ഉറപ്പ്. ഇതിനായി 2 ലക്ഷം മുതൽ 5 ലക്ഷംവരെ വാങ്ങി. ഓൺലൈൻ പരീക്ഷ എഴുതിയവർക്ക് വ്യാജ നിയമനകത്തും കൈമാറി. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടിയുടെ വ്യാജ ലെറ്റർപാഡിലാണ് നിയമന ഉത്തരവ് നൽകിയത്.
പ്ലാമൂട്-മരപ്പാലം റോഡിലെ കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ജോലി ലഭിക്കാതെ വന്നതോടെ ഉദ്യോഗാർഥികൾ പണം തിരികെ ആവശ്യപ്പെട്ടതോടെ ഓഫീസ് പൂട്ടി ഇന്ദുജ ഒളിവിൽ പോയി. തുടർന്നാണ് പോലിസിൽ പരാതി നൽകിയത്.
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്ട്ട്; മെഡല്...
5 Nov 2024 2:04 PM GMTഎല്ഡിഎഫ് വോട്ടില് എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT