- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോണ്‍ സാമുവല്‍ കെപിസിസി പബ്ലിക് പോളിസി അധ്യക്ഷന്‍
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജോണ്‍ സാമുവലിനെ കെപിസിസി പുതിയതായി തുടങ്ങിയ പബ്ലിക് പോളിസി വിഭാഗത്തിന്റ അധ്യക്ഷനായി നിയമിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ സമിതിയാണ് ജോണ്‍ സാമുവലിനെ നാമനിര്‍ദേശം ചെയ്തത്.
കെപിസിസിയുടെ പൊതുകാര്യനയങ്ങള്‍, സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ നേതൃത്വ പരിശീലനം തുടങ്ങിയവയില്‍ ജോണ്‍ സാമുവല്‍ പങ്കാളിയാകും. പാര്‍ട്ടിയുടെ സാമൂഹിക സാമ്പത്തിക വികസന ഗവേഷണത്തിനു മാര്‍ഗ നിര്‍ദേശം നല്‍കുക, പ്രകടനപത്രിക തയാറാക്കുന്നതിനു സഹായിക്കുക മുതലായവയാണ് പുതിയ പബ്ലിക് പോളിസി വിഭാഗത്തിന്റെ ചുമതല.
ജെ എസ് അടൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായ ജോണ്‍ സാമുവലിന് ഐക്യരാഷ്ട്ര സഭയിലും അന്താരാഷ്ട്ര ദേശീയ വികസന, ഗവേഷണ സംഘടനകളിലും മൂന്നു ദശകത്തെ നേതൃപരിചയുമുണ്ട്.
ഐക്യരാഷ്ട്രസഭയുടെ വികസനവിഭാഗത്തില്‍ ആഗോള ഗവര്‍ണന്‍സ് വിഭാഗത്തിന്റെ തലവനായിരുന്നു ജോണ്‍ സാമുവല്‍. കേന്ദ്ര പ്ലാനിങ് കമ്മീഷനില്‍ ഗവര്‍ണന്‍സ് വര്‍ക്കിങ് കമ്മറ്റി അംഗവും കേന്ദ്ര മനുഷ്യാവകാശ കമ്മീഷനില്‍ പരിശീലകനുമായിരുന്നു. അഡ്വക്കസി, പൊതു ഭരണം, ബജറ്റ് വിശകലനം, പബ്ലിക് പൊളിസി, മനുഷ്യവകാശങ്ങള്‍ എന്നീ രംഗത്തു പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ നവ മാധ്യമ സംരംഭമായ ഇന്‍ഫോചേഞ്ച് ഇന്ത്യ, ഗവേഷണ പ്രസിദ്ധീകരണമായ അജണ്ട മാസിക, സിറ്റിസണ്‍ റിപ്പോര്‍ട്ട് ഓണ്‍ ഗവണന്‍സ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്നിവയുടെ എഡിറ്ററായിരുന്നു. ഏകത പരിഷത്തെന്ന സാമൂഹിക പ്രസ്ഥാനത്തിന്റെ അധ്യക്ഷനായിരുന്നു. ബോധിഗ്രാം എന്ന നേതൃപരിശീലനകേന്ദ്രത്തിന്റെയും സാമൂഹിക പ്രസ്ഥാനത്തിന്റെയും അധ്യക്ഷനാണ്.
പൂന സര്‍വ്വകലാശാലയില്‍ നിന്ന് എം എയും ഗവേഷണ ബിരുദവുമുണ്ട്. സസക്‌സസ് സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, അഡ്വക്കസി ഇന്‍സ്റ്റിറ്റിയൂട്ട് വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ ഫെലോ ആയിരുന്നു.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT