Kerala

ഭക്ഷ്യധാന്യക്കിറ്റിനു പുറമേ മല്‍സ്യ തൊഴിലാളികുടുംബങ്ങള്‍ക്ക് 10,000 രൂപകൂടി അനുവദിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍

രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ എക്കാലവും വറുതിയിലാണ്. ജില്ലാ ദുരന്ത നിവാരണ പദ്ധതിയില്‍ പെടുത്തി നിരവധി കാര്യങ്ങള്‍ ചെയ്യാമെന്നിരിക്കിലും ജില്ലാ ഭരണകൂടങ്ങള്‍ കുറ്റകരമായ അനാസ്ഥയാണ് മല്‍സ്യ മേഖലയോട് അവലംബിക്കുന്നത്

ഭക്ഷ്യധാന്യക്കിറ്റിനു പുറമേ മല്‍സ്യ തൊഴിലാളികുടുംബങ്ങള്‍ക്ക് 10,000 രൂപകൂടി അനുവദിക്കണം: ക്രിസ്ത്യന്‍ കൗണ്‍സില്‍
X

കൊച്ചി : വലിയ കടബാധ്യതകളില്‍ അകപ്പെട്ട് നട്ടം തിരിയുന്ന മല്‍സ്യതൊഴിലാളി സമൂഹത്തിന് സര്‍ക്കാര്‍ നല്‍കുവാന്‍ തയ്യാറായിട്ടുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ക്കുപുറമേ പതിനായിരം രൂപ വീതം ഓരോ കുടുംബത്തിനും അടിയന്തരമായി അനുവദിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മല്‍സ്യത്തൊഴിലാളികളെ അവരുടെ ദുരന്ത സമാനമായ ജീവിതത്തില്‍നിന്നും കര കയറ്റുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം, കാലാവസ്ഥാ വ്യതിയാനത്തിന്റെയും കടല്‍ക്ഷോഭത്തിന്റെയും കൊവിഡ് മഹാമാരിയുടെയും ദുരന്തങ്ങള്‍ ഏറ്റവും കൂടുതലായി ബുദ്ധിമുട്ടിക്കുന്ന മത്സ്യ മേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ എക്കാലവും വറുതിയിലാണ്. ജില്ലാ ദുരന്ത നിവാരണ പദ്ധതിയില്‍ പെടുത്തി നിരവധി കാര്യങ്ങള്‍ ചെയ്യാമെന്നിരിക്കിലും ജില്ലാ ഭരണകൂടങ്ങള്‍ കുറ്റകരമായ അനാസ്ഥയാണ് മല്‍സ്യ മേഖലയോട് അവലംബിക്കുന്നത്.

എറണാകുളത്തെ ചെല്ലാനം, വൈപ്പിന്‍, ആലപ്പുഴയിലെ ഒറ്റമശ്ശേരി, തിരുവനന്തപുരത്തെ കൊല്ലങ്കോട്, പൊഴിയൂര്‍, വലിയതുറ തുടങ്ങിയ മല്‍സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ഇന്നു നേരിടുന്ന ദുരവസ്ഥ ജില്ലാ ഭരണകൂടങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് പ്രശ്‌നത്തില്‍ ഇടപെടുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കണം.താല്‍കാലിക സഹായങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലും കടല്‍ക്ഷോഭം ചെറുക്കാനുള്ള നടപടികള്‍ എത്രയും വേഗത്തിലും നടപ്പിലാക്കണമെന്നും ജോയിന്റ്് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it