- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെസിഎ ഓംബുഡ്സമാന് സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ ജസ്റ്റിസ് രാംകുമാര്‍ ഹൈക്കോടതിയില്‍
ജസ്റ്റിസ് രാംകുമാറിന്റെ ആവശ്യം നിലനില്‍ക്കുമോ എന്ന കാര്യം ഹൈക്കോടതി പരിശോധിക്കും. ഇക്കാര്യത്തില്‍ കോടതി ചൊവ്വാഴ്ച വിധി പറയും.ജസ്റ്റീസ് രാംകുമാറിന്റെ ആവശ്യത്തെ കെസിഎ എതിര്‍ത്തതോടെയാണ് റിപോര്‍ട്ടിലെ ആവശ്യത്തിന്റെ സാധുത പരിശോധിക്കാന്‍ കോടതി തിരുമാനിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കേസും പരിഗണിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടന്നു കെസിഎ തടസവാദം ഉന്നയിച്ചു. മുന്നു വര്‍ഷ കാലാവധി പുര്‍ത്തിയാക്കും മുന്‍പ് തന്നെ നീക്കി ജസ്റ്റീസ് ജോതീന്ദ്ര കുമാറിനെ ഓംബുഡ്സ്മാനായി വെച്ചത് പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജസ്റ്റീസ് രാംകുമാര്‍ ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കിയത്.കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ഒഴിവാക്കിയത് ജയേഷ് ജോര്‍ജ് അടക്കമുള്ളവര്‍ക്കെതിരായ കേസ് ഈ മാസം 15ന്പ രിഗണിക്കാനിരിക്കെയാണെന്നും ജസ്റ്റീസ് രാംകുമാര്‍ ഹരജിയില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് ഓംബുഡ്സ്മാന് സ്ഥാനത്ത് നിന്ന് നീക്കിയ കെസിഎയുടെ നടപടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റീസ് വി രാംകുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.ജസ്റ്റിസ് രാംകുമാറിന്റെ ആവശ്യം നിലനില്‍ക്കുമോ എന്ന കാര്യം ഹൈക്കോടതി പരിശോധിക്കും. ഇക്കാര്യത്തില്‍ കോടതി ചൊവ്വാഴ്ച വിധി പറയും.ജസ്റ്റീസ് രാംകുമാറിന്റെ ആവശ്യത്തെ കെസിഎ എതിര്‍ത്തതോടെയാണ് റിപോര്‍ട്ടിലെ ആവശ്യത്തിന്റെ സാധുത പരിശോധിക്കാന്‍ കോടതി തിരുമാനിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കേസും പരിഗണിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടന്നു കെസിഎ തടസവാദം ഉന്നയിച്ചു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി അമിക്കസ് ക്യുറിയെ വെച്ചിട്ടുണ്ടന്നും അമിക്കസ് ക്യൂറി അന്തിമ റിപോര്‍ട് സമര്‍പ്പിച്ചിട്ടില്ലന്നും കെസി എ ബോധിപ്പിച്ചു.
എന്നാല്‍ അമിക്കസ് ക്യൂറി ഇതുവരെ കിട്ടിയ പരാതികള്‍ തീര്‍പ്പാക്കിയെന്നും ഓംബുഡ്സ്മാന്റെ റിപോര്‍ട് പരിഗണിക്കാന്‍ തടസമില്ലന്ന് തൃശൂര്‍ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹി ജി കുമാറിന്റെ അഭിഭാഷകനും വാദിച്ചു. മുന്നു വര്‍ഷ കാലാവധി പുര്‍ത്തിയാക്കും മുന്‍പ് തന്നെ നീക്കി ജസ്റ്റീസ് ജോതീന്ദ്ര കുമാറിനെ ഓംബുഡ്സ്മാനായി വെച്ചത് പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജസ്റ്റീസ് രാംകുമാര്‍ ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കിയത്. കെസിഎ യിലെ ചില ഭാരവാഹികള്‍ക്കെതിരായ അഴിമതി ആരോപണം പരിഗണിക്കാനിരിക്കെയാണ് തന്നെ പദവിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് ജസ്റ്റീസ് രാംകുമാറിന്റെ ആരോപണം. മുന്നു വര്‍ഷത്തേക്കാണ് ഓംബുഡ്സ് മാന്റെ കാലാവധി.കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് തന്നെ ഒഴിവാക്കിയത് ജയേഷ് ജോര്‍ജ് അടക്കമുള്ളവര്‍ക്കെതിരായ കേസ് ഈ മാസം 15ന് പരിഗണിക്കാനിരിക്കെയാണെന്നും ജസ്റ്റീസ് രാംകുമാര്‍ ഹരജിയില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി രേഖകള്‍ പിടിച്ചെടുത്തതായും ജസ്റ്റിസ് രാംകുമാര്‍ റിപോര്‍ട്ടില്‍ പറയുന്നുണ്ട് .
RELATED STORIES
കര്‍ണാടകയില്‍ മല്‍സ്യസംസ്കരണ പ്ലാന്റില്‍ അമോണിയ ചോര്‍ന്നു; 25 പേര്...
2 Aug 2025 7:11 AM GMT'ഈയൊരു ദിവസത്തിനുവേണ്ടിയാണ് കാത്തിരുന്നത്'; ജാമ്യം കിട്ടിയതില്‍...
2 Aug 2025 7:03 AM GMTധര്‍മസ്ഥല കേസ്; പരാതി പിന്‍വലിക്കാന്‍ എസ്ഐടി ഉദ്യോഗസ്ഥന് സാക്ഷിയെ...
2 Aug 2025 6:56 AM GMTഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം
2 Aug 2025 6:33 AM GMTട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന്റെ കാലുകള്‍ അറ്റു
2 Aug 2025 6:10 AM GMT'മരണശേഷം വീണ്ടും ജീവിക്കണോ?'; ക്രയോണിക്സ് ലാബില്‍ രജിസ്റ്റര്‍ ചെയ്തത് ...
2 Aug 2025 5:59 AM GMT