Kerala

സം​സ്ഥാ​ന​ത്ത് കൊവിഡ് സ​മൂ​ഹ​വ്യാ​പ​ന​മില്ല; രോഗികൾ വർധിച്ചു: ആരോഗ്യമന്ത്രി

രോ​ഗി​ക​ളാ​യി എ​ത്തു​ന്ന പ​ല​രും അ​വ​ശ​നി​ല​യി​ൽ. രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഇ​പ്പോ​ള്‍ വ​രു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും.

സം​സ്ഥാ​ന​ത്ത് കൊവിഡ് സ​മൂ​ഹ​വ്യാ​പ​ന​മില്ല; രോഗികൾ വർധിച്ചു: ആരോഗ്യമന്ത്രി
X

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ മേയ് ഏഴിനു​ശേ​ഷം കൊവിഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വുണ്ടായെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ കെ ശൈ​ല​ജ. രോ​ഗി​ക​ളാ​യി എ​ത്തു​ന്ന പ​ല​രും അ​വ​ശ​നി​ല​യി​ലാ​ണ്. സം​സ്ഥാ​ന​ത്ത് കൊവിഡ് സ​മൂ​ഹ​വ്യാ​പ​ന​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ല്‍ ക​ടു​ത്ത പ്ര​മേ​ഹ​വും മ​റ്റ് അ​സു​ഖ​ങ്ങ​ളും ത​ട​സ​മാ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​യ് ഏ​ഴ് വ​രെ 512 രോ​ഗി​ക​ള്‍ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് രോ​ഗി​ക​ള്‍ വ​ള​രെ​യ​ധി​കം വ​ര്‍​ധി​ച്ചു. രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ഇ​പ്പോ​ള്‍ വ​രു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും. സ​മൂ​ഹ വ്യാ​പ​നം സം​ശ​യി​ക്ക​ത്ത​ക്ക ക്ല​സ്റ്റ​റു​ക​ള്‍ കേ​ര​ള​ത്തി​ലി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മ്പ​ര്‍​ക്കം മൂ​ല​മു​ള്ള രോ​ഗ​പ്പ​ക​ര്‍​ച്ച കേ​ര​ള​ത്തി​ല്‍ താ​ര​ത​മ്യേ​ന കു​റ​വാ​ണ്. ഒ​രു ടെ​സ്റ്റി​ന് 4000ത്തോ​ളം രൂ​പ ചി​ല​വു​ണ്ടെ​ങ്കി​ലും ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ത​ന്നെ തു​ട​രും. ടെ​സ്റ്റ്‌ കു​റ​വാ​ണെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ മാ​ന​ദ​ണ്ഡം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it