Kerala

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസ്: ശ്രീറാം വെങ്കിട്ടരാമനും വഫയും സപ്തംബര്‍ 16ന് കോടതിയില്‍ ഹാജരാവണം

കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരുപ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24 ന് നല്‍കിയിരുന്നു.

കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസ്: ശ്രീറാം വെങ്കിട്ടരാമനും വഫയും സപ്തംബര്‍ 16ന് കോടതിയില്‍ ഹാജരാവണം
X

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫ് ആയ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഐഎഎസ്സുകാരനായ ശ്രീറാം വെങ്കിട്ടരാമനും കാറുടമയും സുഹൃത്തുമായ വഫയും സപ്തംബര്‍ 16ന് കോടതിയില്‍ ഹാജരാവാന്‍ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഹാജരാവാന്‍ കൂടുതല്‍ സമയം തേടിയുള്ള പ്രതികളുടെ അവധി അപേക്ഷ അനുവദിച്ചാണ് കോടതി ഉത്തരവ്.

കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ഇരുപ്രതികളുടെയും അഭിഭാഷകര്‍ക്ക് കോടതി ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി പ്രത്യേക അന്വേഷണസംഘത്തോടാണ് ഉത്തരവിട്ടത്. 2019 ആഗസ്ത് 3 ന് പുലര്‍ച്ചെ 1 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം, സ്വര്‍ക്കടത്തുകേസിലെ കണ്ണികളായ ഐഎഎസ് ഉദ്യോഗസ്ഥനുമായും ഐടി വിദഗ്ദനെന്ന വ്യാജേന സര്‍ക്കാര്‍ സര്‍വീസില്‍ കയറിപ്പറ്റിയ വ്യക്തിയുമായും ശ്രീറാമിനുള്ള ബന്ധത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ തിരക്കിട്ട് സര്‍വീസില്‍ തിരിച്ചെടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോയായിരുന്ന അരൂണ്‍ സംഘടിപ്പിച്ചിരുന്ന പാര്‍ട്ടികളിലെ സജീവസാന്നിധ്യമായിരുന്നു ശ്രീറാം.

Next Story

RELATED STORIES

Share it