Kerala

നേതാക്കള്‍ തെക്കുവടക്ക് നടന്നിട്ട് കാര്യമില്ല, സ്വന്തം തട്ടകത്തില്‍ ജയം ഉറപ്പാക്കണം; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

സ്ഥാനാര്‍ഥി നിര്‍ണയത്തിലോ കെപിസിസി അധ്യക്ഷ സ്ഥാനത്തിലോ മറ്റോ ഒരു തീരുമാനവുമുണ്ടായിട്ടില്ല. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും സ്ഥാനാര്‍ഥിയാക്കാം എവിടേയും മല്‍സരിപ്പിക്കാം. എന്നാല്‍, അതൊന്നും പാര്‍ട്ടി തലത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഉമ്മന്‍ചാണ്ടി സമിതി വന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്.

നേതാക്കള്‍ തെക്കുവടക്ക് നടന്നിട്ട് കാര്യമില്ല, സ്വന്തം തട്ടകത്തില്‍ ജയം ഉറപ്പാക്കണം; രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍
X

കോഴിക്കോട്: നേതാക്കള്‍ തെക്കുവടക്ക് നടന്ന് താനാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് അവകാശപ്പെട്ടിട്ട് കാര്യമില്ലെന്ന് കെ മുരളീധരന്‍ എംപി. സ്വന്തം തട്ടകത്തില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുകയാണ് വേണ്ടത്. വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ലെന്ന് പറഞ്ഞത് തന്റെ മണ്ഡലത്തിന് കീഴില്‍ വിജയം ഉറപ്പാക്കാന്‍ വേണ്ടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്രയുടെ സ്വാഗതംസംഘം ഓഫിസ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പത്തംഗ മേല്‍നോട്ട സമിതി മാത്രമാണുണ്ടായത്. മറ്റൊരു കാര്യത്തിലും തീരുമാനമായിട്ടില്ല.

സ്ഥാനാര്‍ഥി നിര്‍ണയത്തിലോ കെപിസിസി അധ്യക്ഷ സ്ഥാനത്തിലോ മറ്റോ ഒരു തീരുമാനവുമുണ്ടായിട്ടില്ല. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും സ്ഥാനാര്‍ഥിയാക്കാം എവിടേയും മല്‍സരിപ്പിക്കാം. എന്നാല്‍, അതൊന്നും പാര്‍ട്ടി തലത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഉമ്മന്‍ചാണ്ടി സമിതി വന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. സിപിഎമ്മിന്റെ ഔദ്യോഗിക കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. പക്ഷേ, സിപിഎം കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നു. സ്ഥാനാര്‍ഥി നിര്‍ണയം നടന്നില്ല. ആരും ഒന്നും തീരുമാനിച്ചിട്ടുമില്ല. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പുറത്തുവരുന്ന മറ്റെല്ലാ വാര്‍ത്തകളും ഭാവന മാത്രമാണ്. ചക്ക എന്ന് പറയുമ്പോള്‍ ചുക്ക് എന്നാണ് എഴുതുക.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ ഉജ്ജ്വലവിജയം കൈവരിക്കുകയും ഭരണത്തിലേറുകയും ചെയ്യും. എന്ത് കുത്തിത്തിരിപ്പ് നടത്തിയാലും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പറ്റയില്‍ മല്‍സരിക്കുമെന്നും കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാവുമെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. പ്രതിപക്ഷ നേതാവിന്റെ ജാഥ കോഴിക്കോടെത്തുമ്പോള്‍ താന്‍ ഇവിടെ ഉണ്ടാവില്ല. പാര്‍ലമെന്റ് സമ്മേളനമാണ്. ഇതിന്റെ പേരില്‍ പുതിയ കുത്തിത്തിരിപ്പുണ്ടാക്കേണ്ട. ഒരു സഭാ അധ്യക്ഷനെതിരേ സ്വര്‍ണക്കടത്ത് കേസില്‍ അവിശ്വാസം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമാണ്.

കള്ളക്കടത്തിന് കൂട്ടുനിന്നതിനാണ് അദ്ദേഹത്തിനെതിരേ അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. ശിവശങ്കരന്‍ ജയിലില്‍ കിടക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയിലാണ്. സ്വര്‍ണക്കടത്ത്, അഴിമതി എന്നിവയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സര്‍ക്കാരാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സര്‍ക്കാരിന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് വേട്ടര്‍മാരെ സമീപിക്കുക. ബിജെപിയേക്കാള്‍ വര്‍ഗീയമായാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഭരണത്തുടര്‍ച്ചയ്ക്ക് സിപിഎം മതങ്ങളെ തമ്മിലടിപ്പിക്കരുത്. ആര്‍എസ്എസ്സുകാരന്റെ അതേ പ്രവൃത്തി സിപിഎമ്മുകാരന്‍ ചെയ്യരുത്. ബിജെപിയുടെ വര്‍ഗീയ അജണ്ട പിണറായി ഇവിടെ നടപ്പാക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it