Kerala

കെ -ഫോണ്‍: ഏഴ് ജില്ലകളില്‍ ആയിരം കണക്ഷന്‍ പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം, ആലപ്പുഴ ,പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കും. 110 /120 /400 കെവി ഇലക്ട്രിക്കല്‍ ടവറുകള്‍ വഴി 2900 കെഎംഒപിജിഡബ്ല്യു കേബിളിടാന്‍ ഉള്ളതില്‍ 360 കിലോമീറ്റര്‍ കേബിള്‍ പൂര്‍ത്തീകരിച്ചതായും ഐ ടി സെക്രട്ടറി അറിയിച്ചു

കെ -ഫോണ്‍: ഏഴ് ജില്ലകളില്‍ ആയിരം കണക്ഷന്‍ പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍
X

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂര്‍ത്തിയായതെന്ന് ഐ ടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള കെ ഫോണ്‍ വിശദീകരണ യോഗത്തില്‍ അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ ,പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. കേരളത്തിലുടനീളമുള്ള 5700 നടുത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കും. 110 /120 /400 കെവി ഇലക്ട്രിക്കല്‍ ടവറുകള്‍ വഴി 2900 കെഎംഒപിജിഡബ്ല്യു കേബിളിടാന്‍ ഉള്ളതില്‍ 360 കിലോമീറ്റര്‍ കേബിള്‍ പൂര്‍ത്തീകരിച്ചതായും ഐ ടി സെക്രട്ടറി അറിയിച്ചു.

വിവരസാങ്കേതികവിദ്യയില്‍ നിരവധി പുരോഗതികള്‍ ഉണ്ടായിരുന്നിട്ടും പത്തില്‍ താഴെ ശതമാനം സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രമേ സ്റ്റേറ്റ് നെറ്റ്വര്‍ക്കുമായി ബന്ധിപ്പിച്ചിട്ടുള്ളൂ. ഒപ്ടിക്കല്‍ ഫൈബര്‍ അതിലും കുറഞ്ഞ ശതമാനമേ ഉള്ളൂ. ഭൂരിഭാഗം വീടുകളും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ്‌ലേക്ക് മാറിയിട്ടില്ല. ഡിജിറ്റല്‍ യുഗത്തിലെ മികച്ച ഭരണത്തിനായി സുരക്ഷിതവും വിശ്വസനീയവും വിപുലീകരിക്കാവുന്നതുമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആവശ്യമാണ്. ഇന്റര്‍നെറ്റിന്റെ ഇപ്പോഴത്തെ ലഭ്യത സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ ആശ്രയിച്ചിരിക്കുന്നു. ഇത് പ്രധാനമായും നഗരപ്രദേശങ്ങള്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ.

കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ നെറ്റ്വര്‍ക്ക് ഇന്‍സ്‌പെക്ടര്‍ പരിമിതമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സാങ്കേതിക വിദ്യകള്‍ പരിപോഷിപ്പിക്കുന്ന മികച്ച സൗകര്യങ്ങള്‍ സ്വായത്തമാക്കുന്നതില്‍ സംസ്ഥാനം വേഗത കൈവരിക്കുകയാണ്. ഇവ വര്‍ധിച്ചുവരുന്ന ബാന്‍ഡ് വിഡ്ത്ത് ആവശ്യങ്ങള്‍ക്ക് പ്രധാന ഘടകങ്ങളാണ് മേല്‍പ്പറഞ്ഞ എല്ലാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കേരളത്തിന്റെ ദര്‍ശനാത്മക പദ്ധതിയാണ് കെ ഫോണെന്നും സഫീറുള്ള വ്യക്തമാക്കി.

സുശക്തമായ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ മുപ്പതിനായിരത്തോളം ഓഫീസുകളിലും കൂടാതെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപയോഗിച്ച് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ട്വിറ്റി സര്‍വീസ് പ്രൊവൈ ഡേഴ്‌സ് മുഖേന വീടുകളിലും എത്തിക്കുന്നതാണ്. എല്ലാവര്‍ക്കും ഇന്‍ര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതി വഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകും.

സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വീസ് പ്രൊവൈഡര്‍മാരുടെയും നിലവിലുള്ള ബാന്‍ഡ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കി അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്‍ഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചറും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനെ ടെന്‍ഡര്‍ നടപടി ലൂടെയാണ് തിരഞ്ഞെടുത്തത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ ടെല്‍, എല്‍.എസ് കേബിള്‍ , എസ്, ആര്‍ ഐടി എന്നീ കമ്പനികള്‍ ഉള്‍പ്പെടെ കണ്‍സോര്‍ഷ്യം ആണ് പദ്ധതി നടപ്പാക്കുന്നത്.

കെ ഫോണ്‍ നെറ്റ് വര്‍ക്ക് സംസ്ഥാനത്തെ 14 ജില്ലകളിലും കോര്‍ റിംഗ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും ഗവണ്‍മെന്റ് ഓഫീസുകളെയും മറ്റു ഗുണഭോക്താക്കളും ബന്ധിപ്പിക്കുന്നത് ആക്‌സസ് നെറ്റ്വര്‍ക്ക് വഴിയാണ്. കെഎസ്ഇബിയുടെ 378 സബ്‌സ്റ്റേഷനുകളില്‍ പ്രീഫാബ് ഷെല്‍ട്ടറുകളില്‍ ടെലികോം ഉപകരണങ്ങള്‍ സ്ഥാപിക്കും. 14 ജില്ലകളിലും കോര്‍പോപ്പ് ഉണ്ട് .ഇത് കെഎസ്ഇബി സബ്‌സ്റ്റേഷനുകളില്‍ 300 സ്‌ക്വയര്‍ ഫീറ്റിലായിരിക്കും സ്ഥാപിക്കുക. ഈ പോപുകള്‍ 110 /220/ 400 കെവി ടവറുകള്‍ വഴി സ്ഥാപിക്കുന്ന ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. ഈ ശൃംഖലകളില്‍ സ്ഥാപിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ എറണാകുളം ജില്ലയില്‍ ഒരു നെറ്റ് വര്‍ക്ക്‌ ഓപ്പറേറ്റിങ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട് .

ഈ കോര്‍ റിംഗിറ്റ കപ്പാസിറ്റി ചഃ 100 ജി.ബി.പി.എസ് ആയിരിക്കും. ഈ നെറ്റ്വര്‍ക്കിന് 100% ലഭ്യതയ്ക്ക് വേണ്ടി റിഗ് ആര്‍ക്കിടെക്ടര്‍ ആണ് അവലംബിച്ചിരിക്കുന്നത്.ഓരോ ജില്ലകളിലും കോര്‍പോപ്പിന് പുറമേ മറ്റു പോപ്പുകളും കെഎസ്ഇബി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കും .ഈ പോപ്പുകളെ അഗ്രിഗേറ്റ് പോപ്പുകള്‍ എന്നറിയപ്പെടും. ഇവയെ ബന്ധിപ്പിക്കുന്നത് ഒപ്റ്റിക് ഫൈബര്‍ ഉപയോഗിച്ച് 40 ജിബിപിഎസ് ബാന്‍ഡ് വിഡ്ത്ത് കപ്പാസിറ്റിയിലുള്ള നെറ്റ്വര്‍ക്ക് സ്ഥാപിക്കും. അഗ്രി കേഷന്‍ റിങ്ങിംഗ് പുറമേ പ്രി അഗ്രിഗേഷന്‍ റിംഗുകളും സ്പര്‍ പോപ്പുകളും സ്ഥാപിക്കുന്നതാണ് . 35000 കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്ക് ആണ് കെ-ഫോണ്‍ സ്ഥാപിക്കുന്നത്. ഇത് കേരളത്തിലെ ഏറ്റവും വലിയ ശൃംഖല ആയിരിക്കും . ഇതൊരു ന്യൂട്രല്‍ ആക്‌സസ് നെറ്റ് വര്‍ക്ക്‌ ആയി പ്രവര്‍ത്തിക്കുക്കും ചെയ്യും.

കെ ഫോണ്‍ പദ്ധതിക്കുവേണ്ടി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡു മായി പരിപാലനം ഉള്‍പ്പെടെ ഒമ്പത് വര്‍ഷത്തേക്ക് ഏര്‍പ്പാടാക്കിയ കരാര്‍ തുക 1531 കോടിരൂപയാണ്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ ക്യാപെക്‌സ് തുക അടിസ്ഥാനമാക്കി പുതുക്കിയ നിരക്കിന് സര്‍ക്കാരിന്റെ ഭരണ അനുമതി നേടിയിട്ടുണ്ട്. ഇതില്‍ 1168 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് 363 കോടി രൂപ ഓപ്പറേഷന്‍ മെയിന്റനന്‍സ്‌കരാര്‍ ഉറപ്പിച്ചത്. ഇതില്‍ ക്യാപെക്‌സ് തുകയായ1168 കോടി രൂപയുടെ 70% കിഫ് ബി യില്‍ നിന്നുമാണ് ലഭിക്കുന്നത്.എല്ലാ സര്‍വീസ് പ്രൊവൈഡര്‍ മാര്‍ക്കും അതും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക് ഫൈബര്‍ നെറ്റ്വര്‍ക്ക് സംസ്ഥാനത്ത് നിലവില്‍ വരും . ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയിടങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്നൂം സഫീറുള്ള വ്യക്തമാക്കി.

മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 എംബി പിഎസ് തൊട്ട് 1 ജി ബി പിഎസ് വരെ വേഗത്തില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബ്ലോക്ക് ചെയിന്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സ്റ്റാര്‍ട്ടപ്പ് സ്മാര്‍ട്ട്‌സിറ്റി തുടങ്ങിയ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ക്ക്‌ െകെഫോണ്‍ സൗകര്യമൊരുക്കും. ഗ്രാമങ്ങളിലെ ചെറുകിട സംരംഭങ്ങള്‍ക്കു ഇകോമേഴ്‌സ് വഴി വില്‍പന നടത്താന്‍ കെ-ഫോണ്‍ സഹായകമാകും. സര്‍ക്കാര്‍ സേവനങ്ങള്‍ ആയ ഇ- ഹെല്‍ത്ത് , എജുക്കേഷന്‍ മറ്റ് ഇ സര്‍വീസുകള്‍ എന്നിവയ്ക്ക് കൂടുതല്‍ ബാന്‍ഡ് വിഡ്ത്ത് നല്‍കി കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായകമാകും. ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെ ഫോണ്‍ പദ്ധതി സഹായകമാകും.

സിസ്റ്റം ഇന്‍ഗ്രേറ്റര്‍ സമര്‍പ്പിച്ച പദ്ധതി പ്രകാരം കോര്‍ അഗ്രിഗേഷന്‍, എന്‍.ഒ.സി എന്നിവ പൂര്‍ത്തിയായിവരുന്നു. 29,000 ഓഫീസുകളുടെ സര്‍വേയും 32000 കിലോമീറ്റര്‍ ഒ.എഫ്.സി സര്‍വ്വേയും 8 ലക്ഷം കെഎസ്ഇബി എല്‍ പോളുകളുടെ സര്‍വ്വേയും 375 പോപ്പു ക ളുടെ പ്രീഫാബ് ലൊക്കേഷന്‍ സര്‍വേയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 29000 കി.മീറ്റര്‍ എഡി.എസ്.എസ് , ഒ എഫ് സി കേബിളിടാനുള്ളതില്‍ 14 ജില്ലകളിലായി 7200 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട് 375 പോപ്പുകളില്‍ 136 സിവില്‍ ഫൗണ്ടേഷനും 125പ്രീഫാബ് ഷെല്‍ട്ടര്‍ ഇന്‍സ്റ്റലേഷനും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കെ ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സാധിക്കുകയും അതിലൂടെ ഇന്റര്‍നെറ്റ് അടിസ്ഥാന അവകാശം എന്ന കേരള സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കാനും സാധിക്കുമെന്നും സഫീറുള്ള വ്യക്തമാക്കി.

Next Story

RELATED STORIES

Share it