- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗൗരിയമ്മ രാഷ്ട്രീയ കേരളത്തിന്റെ അമ്മ: ജെഎസ്എസ് ജനറല് സെക്രട്ടറി അഡ്വ.എ എന് രാജന്ബാബു
കേരള ജനത അത്യധികം അഭിമാന സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ നായിക കെ ആര് ഗൗരിയമ്മയ്ക്ക് ഇന്ഡ്യയിലെ തന്നെ രാഷ്ട്രീയ പ്രവര്ത്തകരില് ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ട്. സുദീര്ഘവും സംഭവബഹുലവുമായ ഒരു കര്മ്മ കാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലില്ലെന്നു തന്നെ പറയാം

കൊച്ചി: കെ ആര് ഗൗരിയമ്മ രാഷ്ട്രീയ കേരളത്തിന്റെ അമ്മയാണെന്ന് ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്) സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ.എ എന് രാജന് ബാബു.കേരള ജനത അത്യധികം അഭിമാന സ്നേഹാദരങ്ങളോടെ സ്മരിക്കുന്ന രാഷ്ട്രീയ കേരളത്തിന്റെ വിപ്ലവ നായിക കെ ആര് ഗൗരിയമ്മയ്ക്ക് ഇന്ഡ്യയിലെ തന്നെ രാഷ്ട്രീയ പ്രവര്ത്തകരില് ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ട്. സുദീര്ഘവും സംഭവബഹുലവുമായ ഒരു കര്മ്മ കാണ്ഡം അവകാശപ്പെടാവുന്ന മറ്റൊരു നേതാവ് ഗൗരിയമ്മയെപ്പോലെ കേരളത്തിലില്ലെന്നു തന്നെ പറയാം.
ദേശീയ തലത്തിലും സമാനതകളുള്ള മറ്റൊരു നേതാവുണ്ടെന്നും പറയാനാവില്ല.1948 മുതല് 2011 വരെ തുടര്ച്ചയായി നടന്ന എല്ലാ നിയമ സഭാ തെരഞ്ഞെടുപ്പുകളിലും മല്സരിച്ച് 12 പ്രാവശ്യം വിജയിയായി. 102-ാം വയസില് മരിക്കും വരെ ഒരു രാഷ്ട്രീയ പാര്ട്ടിയുടെ അമരത്തു തുടര്ന്ന ഒരു രാഷ്ട്രീയ നേതാവും ലോകത്തു തന്നെ കാണുകയില്ലെന്നും അഡ്വ. എ എന് രാജന്ബാബു പറഞ്ഞു.2021 ജൂണ് 27-ന് ഗൗരിയമ്മയ്ക്ക് 102 വയസ് തികയുമായിരുന്നു. ജീവിതത്തില് ഒരു നൂറ്റാണ്ടും രണ്ടു വര്ഷവും പിന്നിട്ട കെ ആര് ഗൗരിയമ്മ മുഥുനത്തിലെ തിരുവോണം നാളില് ഗൗരിയമ്മയുടെ 103-ാം പിറന്നാളാണ്. വിപ്ലവ തിളപ്പും കര്ക്കശ നിലപാടുകളും ആര്ദ്രമായ മനസിനെ പൊതിഞ്ഞു നിന്നു.
വിശേഷണങ്ങള് ആവശ്യമില്ലാത്ത ദീര്ഘകാലത്തെ ത്യാഗോജ്ജ്വലവും സംശുദ്ധവും അഴിമതി രഹിതവും നിസ്വാര്ഥവുമായ രാഷ്ട്രീയ പ്രവര്ത്തനത്തിന്റെ ഉടമ. എന്നും മര്ദ്ദിദ ജനങ്ങള്ക്കുവേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തിയ കരുത്തുറ്റ നേതാവ്, മികച്ച ഭരണാധികാരി, 1952- ല് തിരുകൊച്ചി നിയമ സഭാംഗമായതുമുതല് 2006 വരെ 12 നിയമ സഭകളിലായി പ്രഗല്ഭമായ സാന്നിധ്യം തെളിയിച്ച നിയമ സഭാംഗം, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതീകം, സാമൂഹ്യ നീതിയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും വക്താവ്, രാഷ്ട്രീയം ജനസേവനത്തിനാണ് പണസമ്പാദന മാര്ഗ്ഗമല്ലെന്ന പ്രമാണത്തെ എന്നും മുറുകെ പിടിച്ച രാഷ്ട്രീയ നേതാവ്, ഭാവനാ സമ്പന്നയായ സംഘാടക, ആറ് മന്ത്രസഭകളിലായി 16 വര്ഷക്കാലം മന്ത്രി എന്നിങ്ങനെ ഗൗരിയമ്മയുടെ ശിരസ്സിനിണങ്ങുന്ന പൊന് തൂവലുകള് ഏറെയാണെന്നും അഡ്വ. എ എന് രാജന് ബാബു പറയുന്നു.
RELATED STORIES
പാക് ജാവലിന് താരം അര്ഷാദ് നദീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു;...
25 April 2025 7:14 AM GMTഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ജാവലിൻ ത്രോ താരം ഡിപി...
12 April 2025 4:34 PM GMT2036 ഒളിംപിക്സിന് ബിഡ് നല്കി ഇന്ത്യ
5 Nov 2024 2:13 PM GMTസംസ്ഥാന സ്കൂള് കായികമേളയ്ക്ക് ഇന്ന് തുടക്കം; മത്സരങ്ങള്ക്ക് നാളെ...
4 Nov 2024 5:37 AM GMTപാരാലിംപിക്സില് ഇന്ത്യക്ക് സ്വര്ണവും വെങ്കലവും
30 Aug 2024 12:15 PM GMTവിനേഷ് ഫോഗട്ടിന്റെ അപ്പീലില് കായിക കോടതി വിധി വീണ്ടും മാറ്റി
13 Aug 2024 4:16 PM GMT