Kerala

കെ റെയില്‍: അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കല്ലിടുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി

കെ റെയില്‍ മാത്രമല്ല എന്തു പദ്ധതിയാണെങ്കിലും നിയമപരമായി വേണം സര്‍വ്വേ നടപടികള്‍ നടത്താനെന്നും കോടതി വ്യക്തമാക്കി.സര്‍വ്വേ നടത്തുന്നതിന് തടസമില്ല. പക്ഷേ അതിലെ നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണം

കെ റെയില്‍: അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കല്ലിടുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി
X

കൊച്ചി: അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കയറി കല്ലിടുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി.കെ റെയില്‍ പദ്ധതിക്കെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായത്.കെ റെയില്‍ മാത്രമല്ല എന്തു പദ്ധതിയാണെങ്കിലും നിയമപരമായി വേണം സര്‍വ്വേ നടപടികള്‍ നടത്താനെന്നും കോടതി വ്യക്തമാക്കി.സര്‍വ്വേ നടത്തുന്നതിന് തടസമില്ല. പക്ഷേ അതിലെ നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണം.

ജനങ്ങളുടെ വേദന കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.ജനങ്ങളെ ഭയപ്പെടുത്താതെ പദ്ധതിയുമായി മുന്നോട്ടു പോകാം.പദ്ധതിക്ക് കോടതി എതിരല്ല.സര്‍വ്വേ തുടരുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.കെ റെയില്‍ എന്ന് പേരെഴുതിയ കല്ലിടാന്‍ ഉത്തരവുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.കേസ് വീണ്ടും നാളെ പരിഗണിക്കാനായി മാറ്റി.

Next Story

RELATED STORIES

Share it