Kerala

പ്രതിപക്ഷത്തെ പരിഹസിച്ച് കെ സുരേന്ദ്രൻ; ദിനംപ്രതി സർക്കാരിനെ വിമർശിക്കുന്നത് ശരിയല്ല

സർക്കാർ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു.

പ്രതിപക്ഷത്തെ പരിഹസിച്ച് കെ സുരേന്ദ്രൻ; ദിനംപ്രതി സർക്കാരിനെ വിമർശിക്കുന്നത് ശരിയല്ല
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാന സർക്കാരിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ പരിഹസിച്ചും സർക്കാരിൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാവിലെ കുളിച്ച്‌ കുപ്പായമിട്ടെത്തി നിരന്തരം സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത് ഒരു ദിനചര്യ ആക്കാതെ ഇത്തരം സാഹചര്യത്തിൽ സർക്കാരിനൊപ്പം ചേർന്ന് നിന്ന് ക്രിയാത്മകമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യുന്നുണ്ട്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു.

എല്ലാ ദിവസവും രാവിലെ വന്ന് സർക്കാരിനെ വിമർശിക്കുന്നത് ശരിയായ നിലപാടല്ല. ക്രിയാത്മകമായ വിമർശനം പ്രതിപക്ഷം നടത്തണം. എന്നാലത് വിമർശിക്കാൻ വേണ്ടി മാത്രമുള്ള പതിവ് പരിപാടിയാവരുത്. സർക്കാരിൻ്റെ ക്രിയാത്മകമായ പരിപാടികളുമായി സഹകരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ ചെയ്യേണ്ടത്. എല്ലാവരും സേവന പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ നിഷേധാത്മകമായ സമീപനമാണ് പ്രതിപക്ഷം തുടരുന്നത്.

സർക്കാരിനെ വിമർശിക്കുന്ന ജോലി മാത്രമാണ് സംസ്ഥാനത്ത് പ്രതിപക്ഷം ചെയ്യുന്നതെന്നും മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി സ്വീകരിക്കുന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിനെതിരെ കേരളത്തിലെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട കാലമാണ് ഇതെന്ന ഉറച്ച ബോധ്യം ഞങ്ങൾക്കുണ്ട്. ശരിയായ കാര്യങ്ങൾ ഞങ്ങൾ സർക്കാരിനും സന്നദ്ധ പ്രവർത്തകർക്കും ഒപ്പം ചെയ്യുന്നുണ്ട്. അതിനിടയിൽ ഉയർന്നു വരുന്ന തെറ്റായ രാഷ്ട്രീയ പ്രചരണങ്ങൾക്ക് മാത്രമാണ് ഞങ്ങൾ മറുപടി പറയുന്നത്. പരിമിതികൾക്കിടയിൽ നന്നായി മുന്നോട്ടു പോവുമ്പോഴും മന്ത്രി തോമസ് ഐസക്കിനെ പോലെയുള്ളവർ ഭിന്നിപ്പിൻ്റെ രാഷ്ട്രീയം കളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it