- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സുരേന്ദ്രൻ ചുമതലയേറ്റു; മുതിർന്ന നേതാക്കൾ ചടങ്ങിൽ നിന്നും വിട്ടുനിന്നു
മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്നു. എം ടി രമേശ് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ച ശേഷം മടങ്ങിപ്പോയി.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റെടുത്ത ചടങ്ങിൽ നിന്നും മുതിർന്ന നേതാക്കൾ വിട്ടുനിന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്നു. എം ടി രമേശ് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ച ശേഷം മടങ്ങിപ്പോയി. എ എൻ രാധാകൃഷ്ണൻ വൈകിയാണ് എത്തിയത്. മറ്റു പരിപാടികളുള്ളതിനാൽ സ്ഥാനമേറ്റെടുക്കൽ ചടങ്ങിനെത്തില്ലെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചിരുന്നെന്നാണ് വിശദീകരണം. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയതിൽ കൃഷ്ണദാസ് പക്ഷം കടുത്ത അതൃപ്തിയിലാണ്.
പി എസ് ശ്രീധരൻപിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിക്കുന്നത്. സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ. ഇന്ന് രാവിലെ 10.30ന് കുന്നുകുഴിയിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സുരേന്ദ്രൻ ചുമതലയേറ്റത്. കേന്ദ്രസഹമന്ത്രി വി മുരളീധരൻ, ദേശീയ സെക്രട്ടറി എച്ച് രാജ, ഒ രാജഗോപാൽ എംഎൽഎ, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തുടങ്ങി നിരവധി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഏറെ കാലമായി പാര്‍ട്ടിയോട് അകന്ന് കഴിയുന്ന പി പി മുകുന്ദൻ അടക്കം മുതിര്‍ന്ന നേതാക്കളും കെ സുരേന്ദ്രന്‍റെ പ്രത്യേക താൽപര്യ പ്രകാരം തിരുവനന്തപുരത്ത് എത്തിയിരുന്നു.
ബിജെപിയുടെ പുതുയുഗത്തിന്‍റെ തുടക്കമാണെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രതികരണം. രാവിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ സുരേന്ദ്രന് വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തകർ ഒരുക്കിയത്. തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷിന്‍റെ നേതൃത്വത്തിൽ വലിയ സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയായിരുന്നു കുന്നുകുഴിയിലേക്കുള്ള യാത്ര.
RELATED STORIES
ബാലിയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; ബാലിയിലേക്കുള്ള നിരവധി വിമാന...
18 Jun 2025 12:19 PM GMT'അടിച്ചേൽപ്പിക്കുന്ന യുദ്ധവും സമാധാനവും ഇറാൻ അംഗീകരിക്കില്ല':...
18 Jun 2025 12:19 PM GMTവെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍
18 Jun 2025 11:28 AM GMTറെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്ഫോടനം; ആറ് ബോഗികള്‍ പാളം തെറ്റി
18 Jun 2025 10:45 AM GMTഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം
18 Jun 2025 10:29 AM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMT