- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിടക്കയില്‍നിന്ന് കാക്കിയുടെ കൈപ്പിടിച്ച് ജസീല പുരസ്‌കാര വേദിയില്‍
കളളനെ പുറകെ ഓടിപിടിച്ചതിനും ഹജ്ജ് ഡ്യൂട്ടിയ്ക്കും മറ്റനേകം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി 14 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് അനേകം അനുമോദനപത്രങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഏറെ ആഗ്രഹിച്ച മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ വാങ്ങാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു അവര്‍.

തിരുവനന്തപുരം: സേവനകാലത്ത് ഉടനീളം ജോലിയോട് കാണിച്ച ആത്മാര്‍ഥതയ്ക്കും അര്‍പ്പണബോധത്തിനുമായി 2019 ലെ മുഖ്യമന്ത്രിയുടെ പോലിസ് മെഡലിന് അര്‍ഹയായ പോലിസുദ്യോഗസ്ഥയാണ് വയനാട് സ്വദേശിയായ കെ ടി ജസീല. എന്നാല്‍, 2019 മാര്‍ച്ചില്‍ ബസ്സപകടത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആറുമാസത്തോളം കാലുകള്‍ തളര്‍ന്ന് കിടപ്പിലായിരുന്ന ജസീലയ്ക്ക് കഴിഞ്ഞവര്‍ഷം പുരസ്‌കാരം കൈപ്പറ്റാന്‍ കഴിഞ്ഞില്ല.
കളളനെ പുറകെ ഓടിപിടിച്ചതിനും ഹജ്ജ് ഡ്യൂട്ടിയ്ക്കും മറ്റനേകം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുമായി 14 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് അനേകം അനുമോദനപത്രങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഏറെ ആഗ്രഹിച്ച മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ വാങ്ങാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു അവര്‍. പോലിസ് ആസ്ഥാനത്തെത്തി സംസ്ഥാന പോലിസ് മേധാവിയില്‍നിന്ന് നേരിട്ട് മെഡല്‍ കൈപ്പറ്റാനുളള തന്റെ ആഗ്രഹം വ്യക്തമാക്കി ഡിജിപിയ്ക്ക് കത്തെഴുതിയത് വഴിത്തിരിവായി.
ഒരുവര്‍ഷം മുമ്പുവരെ വയനാട് ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ ജോലിചെയ്തിരുന്ന സമര്‍ഥയായ ഈ ഉദ്യോഗസ്ഥയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ പോലിസ് മേധാവി കൂടെനിന്നതോടെ ഇന്നലെ പോലിസ് ആസ്ഥാനത്ത് നടന്ന പുരസ്‌കാര വിതരണ ചടങ്ങിലേയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തി ജസീല മെഡല്‍ സ്വീകരിച്ചു. ബുള്ളറ്റുള്‍പ്പെടെയുളള പോലിസ് വാഹനങ്ങള്‍ അനായാസം ഓടിക്കുന്ന വയനാട് ജില്ലയിലെ ചുരുക്കം ചില വനിതാ പോലിസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു കല്‍പ്പറ്റ വനിതാസെല്ലിലെ ഉദ്യോഗസ്ഥയായ ജസീല.
അപകടത്തിനുശേഷം വന്ന അര്‍ബുദബാധയ്ക്ക് കൂടി ചികില്‍സയില്‍ കഴിയുന്ന ഏറെ ആരോഗ്യപ്രശ്‌നങ്ങളുളള ജസീല അതൊന്നും കാര്യമാക്കാതെ വാക്കറിന്റെ സഹായത്തോടെയാണ് സ്വന്തം ആഗ്രഹം സാധിക്കാനായി പോലിസ് ആസ്ഥാനത്തെത്തിയത്. തന്റെ ആഗ്രഹത്തിന് കൈപ്പിടിച്ച് കൂടെനിന്ന കോഴിക്കോട് റൂറല്‍ കോടഞ്ചേരി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കൂടിയായ ഭര്‍ത്താവ് കെ പി അഭിലാഷിനും തന്റെ അപേക്ഷ ദയാപൂര്‍വം കൈകാര്യം ചെയ്ത് സഹോദരിയെപ്പോലെ കൂടെനിന്ന സംസ്ഥാന പോലിസ് മേധാവിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് സനൂജയ്ക്കുമായി തന്റെ ഈ മെഡല്‍ സമര്‍പ്പിക്കുന്നതായി ജസീല പറഞ്ഞു.
RELATED STORIES
'' ദിവ്യയുടെ ഭീഷണിയുള്ളതിനാല് നവീന് ബാബു വേട്ടയാടല് ഭയപ്പെട്ടു; അത് ...
29 March 2025 12:44 PM GMTഅമ്മയും മകനും കുളത്തില് മുങ്ങിമരിച്ച നിലയില്
29 March 2025 11:58 AM GMTപരപ്പനങ്ങാടി സമ്പൂര്ണ്ണ മാലിന്യ മുക്ത നഗരസഭയെന്ന് പ്രഖ്യാപനം
29 March 2025 11:53 AM GMTവള്ളിക്കുന്നില് വന് രാസലഹരി വേട്ട; 350 ഗ്രാം എംഡിഎംഎയുമായി...
29 March 2025 11:48 AM GMTമുസ് ലിംകള്ക്കെതിരായ വര്ഗീയ പ്രസംഗം: പി സി ജോര്ജിനെതിരേ...
29 March 2025 11:42 AM GMTസംഘപരിവാറിന്റെ സമ്മര്ദ്ദം താങ്ങാനായില്ല;എമ്പുരാനില് 17 കട്ട്,...
29 March 2025 11:22 AM GMT