Kerala

മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി

രോഗവ്യാപനം കൂടുതലായ തലസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കെയാണ് ആൾക്കൂട്ടമായി ഉദ്ഘാടനം നടന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയറും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതായി പരാതി
X

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെയും മേയറുടെയും സാന്നിധ്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആശുപത്രി കെട്ടിടത്തിന്‍റെ ഉദ്ഘാടനം. ശ്രീകാര്യം പാങ്ങപ്പാറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്ഘാടന ചടങ്ങിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ചത്. കണ്ടെയിൻമെന്‍റ് സോണായ ശ്രീകാര്യം പാങ്ങപ്പാറയിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദൻ, മേയർ കെ. ശ്രീകുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.എം എസ് ഷർമ്മദ്, നഗരസഭ കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തുവെന്നാണ് പരാതി.

രോഗവ്യാപനം കൂടുതലായ തലസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കെയാണ് ആൾക്കൂട്ടമായി ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തിനെതിരെ ചെറുവയ്ക്കൽ വാർഡ് കൗൺസിലർ അലത്തറ അനിൽകുമാറും കോൺഗ്രസ് ശ്രീകാര്യം മണ്ഡലം പ്രസിഡന്‍റ് ബോസ് ഇടവിളയും കഴക്കൂട്ടം പോലിസിൽ പരാതി നൽകി.

Next Story

RELATED STORIES

Share it