Kerala

കര്‍ക്കിടകവാവ് ബലിതര്‍പ്പണങ്ങള്‍ക്ക് മലബാറിലെ ക്ഷേത്രങ്ങളില്‍ വിലക്ക്

ഭക്തജനങ്ങള്‍ കൂട്ടമായെത്തുന്നത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോ സാമൂഹിക അകലം ഉറപ്പാക്കുന്നതിനോ സാധിക്കില്ല.

കര്‍ക്കിടകവാവ് ബലിതര്‍പ്പണങ്ങള്‍ക്ക് മലബാറിലെ ക്ഷേത്രങ്ങളില്‍ വിലക്ക്
X

കല്‍പ്പറ്റ: കൊവിഡ് പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ കര്‍ക്കിടകവാവ് പോലുളള വിശേഷദിവസങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്നതിന് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. ഭക്തജനങ്ങള്‍ കൂട്ടമായെത്തുന്നത് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോ സാമൂഹിക അകലം ഉറപ്പാക്കുന്നതിനോ സാധിക്കില്ല.

ഇത് രോഗവ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതിവിശേഷം പരിഗണിച്ചാണ് നടപടിയെന്ന് കമ്മീഷണര്‍ അറിയിച്ചു. വയനാട്ടിലെ പ്രശസ്ത വിഷ്ണുക്ഷേത്രമായ തിരുനെല്ലിയില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണത്തിന് ആയിരങ്ങളാണ് ഓരോ വര്‍ഷവും എത്താറുള്ളത്. എന്നാല്‍, ഇത്തവണ സമ്പൂര്‍ണവിലക്കാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിന് മലബാറിലെ മറ്റു ക്ഷേത്രങ്ങളിലും അനുമതിയില്ല.

Next Story

RELATED STORIES

Share it