Kerala

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് ഇന്നു മുതല്‍ പണം നല്‍കും

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക്  ഇന്നു മുതല്‍ പണം നല്‍കും
X
തൃശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് ഇന്ന് തുടങ്ങും. അമ്പത് കോടി രൂപയുടെ പാക്കേജ് ആണ് ഇപ്പോള്‍ നടക്കുന്നത്. സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം വഴി 17.4 കോടി രൂപ ലഭ്യമായിട്ടുണ്ട്. കൂടാതെ വിവിധ ബാങ്കുകളില്‍ നിന്ന് 50 കോടി രൂപ കേരള ബാങ്ക് ഇടപെട്ട് കണ്‍സോഷ്യമായി നല്‍കും. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ അഞ്ചു കോടി രൂപ കൂടി ഉള്‍പ്പെടുത്തിയാണ് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്.50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപങ്ങളാണ് ഇന്നുമുതല്‍ പിന്‍ വലിക്കാനാവുക. അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ നവംബര്‍ 11 മുതല്‍ പിന്‍വലിക്കാന്‍ സാധിക്കുക. 21,190 സേവിങ്‌സ് നിക്ഷേപകര്‍ക്ക് പൂര്‍ണമായും 2448 പേര്‍ക്ക് ഭാഗികമായും പണം തിരികെ നല്‍കുമെന്നാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ഡിസംബര്‍ ഒന്നു മുതല്‍ ഒരു ലക്ഷം രൂപയ്ക്കുമേല്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്. ഈ പാക്കേജ് പ്രകാരം 21190 പേര്‍ക്ക് പൂര്‍ണമായും തുക പിന്‍വലിക്കാനും 2448 പേര്‍ക്ക് ഭാഗികമായി തുക പിന്‍വലിക്കാനും അവസരമുണ്ടാകുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. നവംബര്‍ 20ന് ശേഷം ബാങ്കിന്റെ എല്ലാ ശാഖയില്‍ നിന്നും സേവിങ്സ് അക്കൗണ്ട് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാം. ഡിസംബര്‍ ഒന്നു മുതല്‍ ഒരു ലക്ഷം രൂപയ്ക്കുമേല്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് നിശ്ചിത ശതമാനം പലിശ കൈപ്പറ്റിക്കൊണ്ട് പുതുക്കാനും അവസരം നല്‍കും. മടക്കി നല്‍കുന്ന പണം തിരികെ നിക്ഷേപമായിത്തന്നെ എത്തിച്ച് പ്രതിസന്ധികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാനാണ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ നീക്കം.


Next Story

RELATED STORIES

Share it