- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎഎസ് പ്രിലിമിനറി പരീക്ഷ റദ്ദാക്കണം: മെക്ക
ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം.കോളജുകളില്‍ അധ്യാപക തസ്തികയുടെ ജോലിഭാരം വര്‍ധിപ്പിച്ചും പി ജി അധ്യാപന വെയിറ്റേജ് റദ്ദാക്കിയും നിയമന നിരോധനത്തിനും കരാര്‍ സമ്പ്രദായത്തിനും വഴി തുറക്കുന്ന പുതിയ നീക്കവും ഉന്നതവിദ്യാഭ്യാസ രംഗത്ത് അനിശ്ചിതത്വത്തിനും ഇടയാക്കുന്ന നടപടികളും അവസാനിപ്പിക്കണമെന്നും മെക്ക ആവശ്യപ്പെട്ടു
കൊച്ചി: മൂന്ന് സ്ട്രീമുകളിലേക്ക് നടത്തിയ കെഎഎസ് പ്രിലിമിനറി പരീക്ഷയുടെ പതിനേഴായിരത്തിലധികം ഒഎംആര്‍ ഷീറ്റുകള്‍ കംപ്യൂട്ടര്‍ മൂല്യനിര്‍ണയത്തിന് സാധിക്കാതെ മാനുവല്‍ മൂല്യനിര്‍ണയം നടത്തുന്നത് ക്രമക്കേടുകള്‍ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഇടവരുത്തുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ റദ്ദ് ചെയ്ത് പുതിയ പരീക്ഷ നടത്തണമെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.കോളജുകളില്‍ അധ്യാപക തസ്തികയുടെ ജോലിഭാരം വര്‍ധിപ്പിച്ചും പി ജി അധ്യാപന വെയിറ്റേജ് റദ്ദാക്കിയും നിയമന നിരോധനത്തിനും കരാര്‍ സമ്പ്രദായത്തിനും വഴി തുറക്കുന്ന പുതിയ നീക്കവും ഉന്നതവിദ്യാഭ്യാസ രംഗത്ത് അനിശ്ചിതത്വത്തിനും ഇടയാക്കുന്ന നടപടികളും അവസാനിപ്പിക്കണമെന്നും മെക്ക ആവശ്യപ്പെട്ടു.
2020 ജനുവരി 31 മുതല്‍ ജൂണ്‍ 30 വരെയുള്ള കാല്‍ ലക്ഷത്തോളം റിട്ടയര്‍മെന്റ് ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണം. സാമ്പത്തിക ബുദ്ധിമുട്ടിന്റെയും ചെലവ് ചുരുക്കലിന്റെയും പേരിലുള്ള അപ്രഖ്യാപിത നിയമന നിരോധനം നീക്കം ചെയ്യണം. ജൂണ്‍ 30 വരെ കാലാവധിയവസാനിക്കുന്ന മുഴുവന്‍ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടേയും കാലാവധി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിക്കണം. ലോക്ഡൗണ്‍ കാലഘട്ടത്തിലെ നിയന്ത്രണങ്ങളും മെല്ലെപ്പോക്കും അവസാനിപ്പിച്ച് പിഎസ്‌സി നിയമനങ്ങള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രവാസികളുടെ മടങ്ങിവരവിന് തടസ്സമാകുന്ന നിയന്ത്രണങ്ങളും ചട്ടങ്ങളും ലഘൂകരിച്ച് കേരളീയരുടെ ആശങ്കയകറ്റുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.സെപ്തംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് വര്‍ഗീയ ശക്തികളെ തദ്ദേശാധികാര സ്ഥാനങ്ങളിലേക്ക് പിന്തുണക്കേണ്ടതില്ലെന്നും പിന്നോക്ക വിഭാഗങ്ങളോടും മതന്യൂനപക്ഷങ്ങളോടും സഹായകരമായ അനുകൂല നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടികളിലെയും സംഘടനകളിലെയും സ്ഥാനാര്‍ഥികളെ പിന്തുണക്കാനും മെക്ക തീരുമാനിച്ചു.
പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിവേചനരഹിതമായും നീതിപൂര്‍വ്വവും സത്യസന്ധമായും പ്രവര്‍ത്തിക്കുന്ന വ്യക്തികളെ കക്ഷി രാഷ്ട്രീയ പ്രസ്ഥാനിക ഭേദമന്യെ പിന്തുണക്കുന്നതാണ്. മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയുള്ളിടത്ത് പരസ്പരം മല്‍സരിച്ച് സീറ്റ് നഷ്ടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളോടും സംഘടനകളോടും പ്രസ്ഥാനങ്ങളോടും അഭ്യര്‍ഥിക്കുവാന്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.ഓണ്‍ലൈനായി നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ടും ഖജാന്‍ജി സിബി കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. എം എ ലത്തീഫ്, എഎസ്എ റസാഖ്, എ ഐ മുബീന്‍, കെഎം അബ്ദുല്‍കരീം, സി എച്ച് ഹംസ മാസ്റ്റര്‍, ടി എസ് അസീസ്, എന്‍ സി ഫാറൂഖ്, എ മുഹ്മൂദ്, അബ്ദുല്‍ സലാം ക്ലാപന, ഡോ. പി നസീര്‍, സി ടി കുഞ്ഞയമു, എം എം നൂറുദ്ദീന്‍, എം അഖ്‌നിസ്, ഉമര്‍ മുള്ളൂര്‍ക്കര, പി എം എ ജബ്ബാര്‍, വി കെ അലി, അബ്ദുറഹിമാന്‍ കുഞ്ഞ്, കെ സ്രാജ്കുട്ടി, കെ ആര്‍ നസീബുള്ള, എം എം സലീം, അബ്ദുല്‍ നാസര്‍ പാലക്കാട്, മുഹമ്മദ് നജീബ്, യൂനസ് കൊച്ചങ്ങാടി, പി അബൂബക്കര്‍ കടലുണ്ടി, കെ എസ് കുഞ്ഞ്, എം ആരിഫ്ഖാന്‍, എ ജുനൈദ് ഖാന്‍, എസ് ഷെരീഫ്, പി എസ് ഷംസുദ്ദീന്‍, പിപിഎം നൗഷാദ്, വി പി സക്കീര്‍, മുഹമ്മദ് മുണ്ടക്കല്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT