Kerala

കാസര്‍കോട്ട് വീണ്ടും പള്ളി ഇമാമിനെതിരേ ആക്രമണം

നെല്ലിക്കുന്ന് നൂര്‍ മസ്ദിജ് ഇമാം സുള്ള്യ സ്വദേശി അബ്്ദുന്നാസിര്‍ സഖാഫി(26)യെയാണ് ആക്രമിച്ചത്

കാസര്‍കോട്ട് വീണ്ടും പള്ളി ഇമാമിനെതിരേ ആക്രമണം
X

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും പള്ളി ഇമാമിനെതിരേ ആക്രമണം. ബൈക്കിലെത്തിയ സംഘം കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. നെല്ലിക്കുന്ന് നൂര്‍ മസ്ദിജ് ഇമാം സുള്ള്യ സ്വദേശി അബ്്ദുന്നാസിര്‍ സഖാഫി(26)യെയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9ഓടെയാണ് സംഭവം. നെല്ലിക്കുന്ന് വലിയ പള്ളിക്കു സമീപത്തെ കാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പോവുന്നതിനിടെയാണ് ആക്രമണം. ഇടവഴിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന പള്ളി ഇമാമിനെ ഇതുവഴി നടന്നുപോവുകയായിരുന്ന വഴിയാത്രക്കാരാണു കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിക്കുകയും പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയിട്ടുള്ളത്. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ബായാറിലെ ഇമാം അബ്ദുല്‍ കരീം മുസ്‌ല്യാരെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയ്ക്കു ശേഷം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.




Next Story

RELATED STORIES

Share it