Sub Lead

പെരിയ ഇരട്ടക്കൊലപാതകം: നാളെ സര്‍വകക്ഷിയോഗം; സിബിഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്

ഉച്ചയ്ക്ക് രണ്ടുമണിക്ക് കാസര്‍കോഡ് കലക്ടറേറ്റ് ഹാളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. സിപിഎം നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിനുശേഷം കാസര്‍കോഡും സമീപജില്ലകളിലും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഓഫിസുകള്‍ക്കുനേരെയും നേതാക്കളുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ഈ സാഹചര്യത്തിലാണ് അടിയന്തര സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചത്.

പെരിയ ഇരട്ടക്കൊലപാതകം: നാളെ സര്‍വകക്ഷിയോഗം; സിബിഐ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
X

കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ നാളെ കാസര്‍കോട്ട് സര്‍വകക്ഷി സമാധാനയോഗം ചേരും. ഉച്ചയ്ക്ക് രണ്ടുമണിക്ക് കാസര്‍കോഡ് കലക്ടറേറ്റ് ഹാളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. സിപിഎം നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിനുശേഷം കാസര്‍കോഡും സമീപജില്ലകളിലും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഓഫിസുകള്‍ക്കുനേരെയും നേതാക്കളുടെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. ഈ സാഹചര്യത്തിലാണ് അടിയന്തര സര്‍വകക്ഷി യോഗം ചേരാന്‍ തീരുമാനിച്ചത്.

അതേസമയം, കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നല്‍കും. കേസ് ക്രൈംബ്രാഞ്ചിനുവിട്ട സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടതില്ലെന്നും കേസ് തെളിയിക്കാന്‍ കഴിവുള്ള മികച്ച ഉദ്യോഗസ്ഥര്‍ കേരള പോലിസിലുള്ളതെന്നുമായിരുന്നു കോടിയേരിയുടെ നിലപാട്. ഇതൊക്കെ കണക്കിലെടുത്ത് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് കോടതിയെ അറിയിക്കാന്‍ വേണ്ടിയാണ് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി കുടുംബം നിയമോപദേശവും തേടിയിട്ടുണ്ട്. കൂടുതല്‍ തെളിവുശേഖരിക്കാനോ പ്രതികളെ പിടികൂടാനോ പോലിസ് ശ്രമിക്കുന്നില്ലെന്നും പോലിസിന്റെ അലംഭാവം മൂലം കേസന്വേഷണം നിലച്ച മട്ടിലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിട്ടുണ്ട്.

കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും സമരരംഗത്താണ്. ഇതിന്റെ ഭാഗമായി ഇന്ന് കാസര്‍കോഡ് എസ്പി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. അതിനിടെ, ലോക്കല്‍ പോലിസില്‍നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ക്രൈംബ്രാഞ്ചിന് വിട്ടുകിട്ടിയശേഷമാവും തുടര്‍നടപടികള്‍. കേസ് ഡയറി ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും.

Next Story

RELATED STORIES

Share it