Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ജനസംഖ്യാനുപാതികമാക്കിയ ഉത്തരവ് പ്രതിഷേധാര്‍ഹം-കെഎടിഎഫ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ജനസംഖ്യാനുപാതികമാക്കിയ ഉത്തരവ് പ്രതിഷേധാര്‍ഹം-കെഎടിഎഫ്
X

കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും സച്ചാര്‍, പാലോളി കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ തള്ളിക്കളയുന്നതിന് തുല്യമാണെന്നും കേരളാ അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍(കെഎടിഎഫ്) സംസ്ഥാന കമ്മിറ്റി വിലയിരുത്തി. വിശദമായ ചര്‍ച്ചയോ പഠനമോ ഇല്ലാതെ സെക്രട്ടറിതല സമിതിയുടെ ധൃതിയില്‍ തട്ടിക്കൂട്ടിയ റിപോര്‍ട്ട് തള്ളിക്കളയണമെന്നും സച്ചാര്‍, പാലോളി കമ്മിറ്റികളുടെ അന്തസത്ത ഉള്‍കൊണ്ടുള്ള തീരുമാനമാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടിയിരുന്നതെന്നും യോഗം വിലയിരുത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അടക്കം നഷ്ടമായ അവകാശങ്ങള്‍ തിരിച്ചുപിടിക്കാനാവശ്യമായ നടപടികളുമായി കെഎടിഎഫ് സഹകരിക്കും. കാലാവധി തീരാറായ പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെഎടിഎഫ് സംസ്ഥാന പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടിപി അബ്ദുല്‍ ഹഖ് പ്രമേയം അവതരിപ്പിച്ചു. മാഹിന്‍ ബാഖവി, എം എ ലത്തീഫ്, എം ടി സൈനുല്‍ ആബിദീന്‍, എം എ റഷീദ്, എം എ സാദിഖ്, എസ് എ റസാഖ്, സി എച്ച് ഫാറൂഖ്, എം പി അയ്യൂബ്, സലാം വയനാട്, മന്‍സൂര്‍ മാടമ്പാട്ട്, എ പി ബഷീര്‍, വി പി താജുദ്ദീന്‍, നൂറുല്‍ അമീന്‍, പി കെ ഷാക്കിര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

KATF Protest against Minority Scholarship

Next Story

RELATED STORIES

Share it