Kerala

നടിയെ ആക്രമിച്ച സംഭവം: അറസ്റ്റിലായ സെക്രട്ടറിയെ പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍

പ്രദീപ് കുമാര്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.

നടിയെ ആക്രമിച്ച സംഭവം: അറസ്റ്റിലായ സെക്രട്ടറിയെ പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍
X

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപ് കുമാറിനെ പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. പ്രദീപിന്റെ അറസ്റ്റിന് പിന്നാലെയാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഇയാളെ പുറത്താക്കിയതായി ഗണേഷ് കുമാര്‍ അറിയിച്ചത്. പ്രദീപ് കുമാര്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.

പത്തനാപുരത്ത് നിന്ന് ബേക്കൽ പോലിസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ മാപ്പുസാക്ഷിയെ പ്രദീപ്‌കുമാർ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തുടർന്ന് ഇയാളെ കാസർകോട്ടേക്ക് കൊണ്ടുപോയി. പ്രദീപ് കുമാറിന് നേരത്തെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു.

Next Story

RELATED STORIES

Share it