- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎഎസ്: ആദ്യബാച്ച് തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ നാളെ 1,535 കേന്ദ്രങ്ങളിൽ
മൂന്നു കാറ്റഗറികളിലായി 5.76 ലക്ഷം അപേക്ഷകൾ ലഭിച്ചതിൽ 4,00,014 പേർ പരീക്ഷയെഴുതും. 3,85,000 പേർ ഇതു വരെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: കെഎഎസി(കേരള ഭരണസർവീസ്)ലേക്കുള്ള ആദ്യബാച്ച് തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ 1,535 കേന്ദ്രങ്ങളിലായി നാളെ നടക്കും. മൂന്നു കാറ്റഗറികളിലായി 5.76 ലക്ഷം അപേക്ഷകൾ ലഭിച്ചതിൽ 4,00,014 പേർ പരീക്ഷയെഴുതും. 3,85,000 പേർ ഇതു വരെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
വ്യക്തമായ കാരണമില്ലാതെ പരീക്ഷയെഴുതാതിരിക്കുന്നത് കുറ്റകരമാണെന്ന് പിഎസ്സി അറിയിച്ചിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസൽ, ബോൾപോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളിൽ അനുവദിക്കൂ. മൊബൈൽഫോൺ, വാച്ച്, പഴ്സ് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കൾ പരീക്ഷാകേന്ദ്രത്തിലെ ക്ലോക്ക്റൂമിൽ സൂക്ഷിക്കണം. ഉദ്യോഗാർഥിയെ മാത്രമേ പരീക്ഷാകേന്ദ്ര വളപ്പിനുള്ളിൽ പ്രവേശിപ്പിക്കൂ.
പ്രാഥമിക പരീക്ഷയ്ക്ക് രണ്ടുപേപ്പറുകളാണ്. ആദ്യപേപ്പറിന്റെ പരീക്ഷാസമയം രാവിലെ 10നും രണ്ടാംപേപ്പറിന്റേത് ഉച്ചയ്ക്ക് 1.30നും ആരംഭിക്കും. ഈ സമയത്തിനുമുമ്പ് ഉദ്യോഗാർഥികൾ പരീക്ഷാഹാളിൽ പ്രവേശിക്കണം. വൈകുന്നവരെ പ്രവേശിപ്പിക്കരുതെന്ന് പിഎസ്സി കർശന നിർദേശം നൽകിയിട്ടുണ്ട്.
RELATED STORIES
കേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMTഅമിതവണ്ണം അലട്ടുന്നവർ അറിയാൻ ...
12 Feb 2025 7:59 AM GMT