Kerala

ആലപ്പുഴയിലെ ഇടതുതരംഗത്തിലും ഉലയാതെ രമേശ് ചെന്നിത്തല

ഇടതു കാറ്റില്‍ ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒന്നിനു പിറകെ മറ്റൊന്നായി കടപുഴകിയപ്പോഴും ഹരിപ്പാട് നിന്നും മൂന്നാം തവണയും ജനവിധി തേടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 13,666 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹാട്രിക്ക് വിജയം നേടിയത്.

ആലപ്പുഴയിലെ ഇടതുതരംഗത്തിലും ഉലയാതെ രമേശ് ചെന്നിത്തല
X

കൊച്ചി: ആലപ്പുഴ ജില്ലയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും ഉലയാതെ ജില്ലയില്‍ യുഡിഎഫിന്റ മാനം കാത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇടതു കാറ്റില്‍ ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒന്നിനു പിറകെ മറ്റൊന്നായി കടപുഴകിയപ്പോഴും ഹരിപ്പാട് നിന്നും മൂന്നാം തവണയും ജനവിധി തേടിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 13,666 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹാട്രിക്ക് വിജയം നേടിയത്.72, 768 വോട്ടുകള്‍ രമേശ് ചെന്നിത്തല നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സി പി ഐയിലെ അഡ്വ ആര്‍ സജിലാല്‍ 59,102 വോട്ടുകള്‍ നേടി.ബി ജെ പി സ്ഥാനാര്‍ഥി കെ സോമന്‍ 17,890 വോട്ടുകള്‍ നേടി.

2011 ല്‍ സിപി ഐയിലെ ജി കൃഷ്ണ പ്രസാദിനെതിരെ 5,520 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചതെങ്കില്‍ 2016 ല്‍ സിപി ഐയിലെ പി പ്രസാദിനെതിരെ 18,621 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്. എന്നാല്‍ ഇക്കറി ഭൂരിപക്ഷം 13,666 വോട്ടുകളായി കുറയുകയായിരുന്നു.2016 ലെ തിരഞ്ഞെടുപ്പിലും ആലപ്പുഴ ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലങ്ങളില്‍ എട്ടിടത്തും എല്‍ഡിഎഫ് തന്നെയായിരുന്നു വിജയിച്ചത്. അന്ന് ജില്ലയില്‍ വിജയിച്ച ഏക യുഡിഎഫ് സ്ഥാനാര്‍ഥിയും രമേശ് ചെന്നിത്തല മാത്രമായിരുന്നു. അതേ രീതിയിലുള്ള ഫലം തന്നെയാണ് ഇക്കുറിയും ജില്ലയില്‍ സംഭവിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it