Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്; എറണാകുളത്ത് ഡ്യൂട്ടിക്ക് 3629 ജീവനക്കാര്‍

കൗണ്ടിംഗ് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റും ഇവിഎം വോട്ടും എണ്ണുന്നതിന് 1629 ജീവനക്കാരെയാണ് ജില്ലയിലെ 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഇതിനു പുറമേ 2000 അധിക ജീവനക്കാരെ കൂടി നിയോഗിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങള്‍ ടേബിളുകളിലെത്തിക്കുന്നതടക്കമുള്ള മറ്റു ജോലിക്കാണ് ഇവരെ നിയോഗിക്കുക. 21 ടേബിളുകളിലായാണ് വോട്ടെണ്ണല്‍

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്; എറണാകുളത്ത് ഡ്യൂട്ടിക്ക് 3629 ജീവനക്കാര്‍
X

കൊച്ചി: മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി മനോജ് അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചായിരിക്കും വോട്ടെണ്ണല്‍. കൗണ്ടിംഗ് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റും ഇവിഎം വോട്ടും എണ്ണുന്നതിന് 1629 ജീവനക്കാരെയാണ് ജില്ലയിലെ 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഇതിനു പുറമേ 2000 അധിക ജീവനക്കാരെ കൂടി നിയോഗിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങള്‍ ടേബിളുകളിലെത്തിക്കുന്നതടക്കമുള്ള മറ്റു ജോലിക്കാണ് ഇവരെ നിയോഗിക്കുക. 21 ടേബിളുകളിലായാണ് വോട്ടെണ്ണല്‍. ഇത് നിശ്ചിത അകലം പാലിച്ചായിരിക്കും ക്രമീകരിക്കുക.

മെയ് 2ന് രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റാണ് ആദ്യം എണ്ണുന്നത്. 8.30 ന് ഇ വി എം വോട്ടുകള്‍ എണ്ണി തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് എല്ലാ ടേബിളുകളിലും സാനിറ്റൈസ്, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ഉറപ്പു വരുത്തും. കൂടാതെ കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കും. വോട്ടെണ്ണലിനു ശേഷം വോട്ടിംഗ് മെഷീനുകള്‍ അന്നു തന്നെ കവചിത വാഹനത്തില്‍ കുഴിക്കാട്ടുമൂലയിലെ സര്‍ക്കാര്‍ ഗോഡൗണിലേക്ക് മാറ്റും. എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ റൂം സജ്ജമാക്കും. ഈ കേന്ദ്രങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇവയാണ്.

ജില്ലയിലെ ഓരോ മണ്ഡലത്തിലെയും കൗണ്ടിംഗ് സെന്ററുകള്‍

പെരുമ്പാവൂര്‍ - ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരുമ്പാവൂര്‍.

കളമശ്ശേരി- പുല്ലംകുളം ശ്രീ നാരായണ എച്ച് എസ്, നോര്‍ത്ത് പറവൂര്‍

പറവൂര്‍ - ഗവ.ബോയ്‌സ് എച്ച്.എസ്.എസ്, നോര്‍ത്ത് പറവൂര്‍.

ആലുവ, അങ്കമാലി- യു.സി. കോളേജ് ,ആലുവ

വൈപ്പിന്‍ - കൊച്ചിന്‍ കോളേജ് അനക്‌സ്.

കൊച്ചി- ടി.ഡി.എച്ച്.എസ് മട്ടാഞ്ചേരി

തൃപ്പൂണിത്തുറ - മഹാരാജാസ് കോളേജ്, എറണാകുളം

എറണാകുളം- ഗവ.ഗേള്‍സ് എച്ച്എസ്എസ്, എറണാകുളം,

തൃക്കാക്കര - ഭാരത് മാത കോളേജ്, തൃക്കാക്കര

കുന്നത്തുനാട് - ആശ്രമം എച്ച്.എസ്.എസ്, പെരുമ്പാവൂര്‍

മുവാറ്റുപുഴ - നിര്‍മ്മല എച്ച്.എസ്.എസ്, മുവാറ്റുപുഴ.

പിറവം - നിര്‍മല പബ്ലിക് സ്‌കൂള്‍ മുവാറ്റുപുഴ,

കോതമംഗലം - എം എ കോളേജ്, കോതമംഗലം.

എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Next Story

RELATED STORIES

Share it