Kerala

സജീന്ദ്രന് അടിതെറ്റി;കുന്നത്ത് നാട്ടില്‍ കൊടിപാറിച്ച് ശ്രീനിജന്‍;മൂന്നാം സ്ഥാനത്തായി ട്വന്റി20

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി വി ശ്രിനിജന്‍ 2,715 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായി കോണ്‍ഗ്രസിലെ വി പി ശ്രീനിജനെ പരാജയപ്പെടുത്തിയത്.തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മണ്ഡലം ഇക്കുറി പിടിക്കുമെന്ന് പ്രഖ്യാപിച്ച് മല്‍സര രംഗത്തുണ്ടായിരുന്ന ട്വന്റി20ക്ക് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു

സജീന്ദ്രന് അടിതെറ്റി;കുന്നത്ത് നാട്ടില്‍ കൊടിപാറിച്ച് ശ്രീനിജന്‍;മൂന്നാം സ്ഥാനത്തായി ട്വന്റി20
X

കൊച്ചി: ശക്തമായ ത്രികോണ മല്‍സരം നടന്ന കുന്നത്ത് നാട്ടില്‍ യുഡിഎഫില്‍ നിന്നും സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പി വി ശ്രിനിജന്‍ 2,715 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എംഎല്‍എയുമായി കോണ്‍ഗ്രസിലെ വി പി ശ്രീനിജനെ പരാജയപ്പെടുത്തിയത്.തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മണ്ഡലം ഇക്കുറി പിടിക്കുമെന്ന് പ്രഖ്യാപിച്ച് മല്‍സര രംഗത്തുണ്ടായിരുന്ന ട്വന്റി20ക്ക് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.സുജിത് പി സുരേന്ദ്രനായിരന്നു ഇവിടെ ട്വന്റി 20 സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്.

ബിജെപി സ്ഥാനാര്‍ഥി രേണു സുരേഷ് 7218 വോട്ടുകളുമായി നാലാം സ്ഥാനത്തും 1294 വോട്ടുകള്‍ നേടി എസ്ഡിപി ഐയിലെ കൃഷ്ണന്‍ എരഞ്ഞിക്കല്‍ അഞ്ചാം സ്ഥാനത്തും എത്തി. ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം,ഐക്കരനാട് പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള കുന്നത്ത് നാട് മണ്ഡലത്തില്‍ ഇക്കുറി ട്വന്റി 20 അട്ടിമറി വിജയത്തിലൂടെ നിയമസഭയില്‍ എത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതല്‍ വോട്ടെണ്ണല്‍ ദിനമായ ഇന്ന് വരെ വിലയിരുത്തപ്പെട്ടിരുന്നത്.എന്നാല്‍ ട്വന്റി20 യുടെ സാന്നിധ്യം തങ്ങള്‍ക്കു ഗൂണകരമാകുമെന്നായിരുന്നു എല്‍ഡിഎഫ് വിശ്വസിച്ചിരുന്നത്.വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഇത് കൃത്യമാണെന്ന് തെളിയുകയും ചെയ്തു.

യുഡിഎഫിന്റെ വോട്ടു ബാങ്കിലാണ് പ്രധാനമായും ട്വന്റി20 വിള്ളല്‍ വീഴ്ത്തിയതെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികമായി നടത്തിയ വിലയിരുത്തലില്‍ വ്യക്തമാകുന്നത്.2011ലും 2016 ലും തുടര്‍ച്ചയായി വിജയിച്ചുവന്നിരുന്നതാണ് യുഡിഎഫ് ്സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ വി പി സജീന്ദ്രന്‍.2011 ല്‍ 8,372 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2016 ല്‍ 2,679 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമായിരുന്നു വി പി സജീന്ദ്രന്‍ വിജയിച്ചത്.എന്നാല്‍ ഇത്തവണ നടന്ന ശക്തമായ പോരാട്ടത്തില്‍ 2,715 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സജീന്ദ്രന്‍ ശ്രീനിജനു മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

Next Story

RELATED STORIES

Share it