- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പ്: തിരൂര്‍ നിയോജക മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചതില്‍ ക്രമക്കേട്

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂര്‍ നിയോജക മണ്ഡലത്തിലെ അര്‍ഹരായ വോട്ടര്‍മാര്‍ക്ക് റിട്ടേണിങ് ഓഫിസര്‍ തപാല്‍ വഴി അയച്ചുകൊടുത്ത പോസ്റ്റല്‍ ബാലറ്റുകള്‍ അപൂര്‍ണമാണെന്ന് പരാതി. സത്യവാങ്മൂലം നല്‍കേണ്ട ഫോം 13 A, കവര്‍ B എന്നിവ ഇല്ലാതെയാണ് ബാലറ്റ് പേപ്പറും കവര്‍ A യും മാത്രമായി അയച്ചുകൊടുത്തിരിക്കുന്നത്. ഫോം 13A ഇല്ലാതെ ബാലറ്റ് എണ്ണുന്ന സമയത്ത് സ്വീകരിക്കുന്നതല്ലെന്ന് അറിയാമായിരുന്നിട്ടും റിട്ടേണിങ് ഓഫിസറുടെ കാര്യാലയത്തില്‍നിന്നും കുറേ പേര്‍ക്ക് ഈ രീതിയില്‍ തപാല്‍ വോട്ട് അയച്ചുകൊടുത്തത് ഗുരുതരമായ അലംഭാവവും ചട്ടലംഘനവുമാണ്.
ഇക്കാര്യം റിട്ടേണിങ് ഓഫിസറെ വിളിച്ച് പരാതിപ്പെട്ടപ്പോള്‍ കുറച്ചുപേര്‍ക്ക് തപാല്‍ വോട്ട് അയച്ചപ്പോള്‍ പാളിച്ച പറ്റിയതായി മനസ്സിലാക്കുന്നുവെന്നും ആവശ്യക്കാര്‍ക്ക് തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ ഇറിഗേഷന്‍ ഓഫിസില്‍ ബന്ധപ്പെടാവുന്നതുമാണെന്നായിരുന്നു മറുപടി. പിശക് പറ്റിയെന്ന് മനസ്സിലായിട്ടും തീരെ ഉത്തരവാദിത്വ ബോധമില്ലാത്ത രീതിയില്‍ മറുപടി പറഞ്ഞ് കൈയൊഴിയുകയാണ് റിട്ടേണിങ് ഓഫിസര്‍ ചെയ്തതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇതുമൂലം തിരൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തപാല്‍ വോട്ടിന് അര്‍ഹരായവര്‍ കൊവിഡ് കാലത്ത് മിനി സിവില്‍ സ്റ്റേഷനില്‍ പോയി ഇറിഗേഷന്‍ ഓഫിസ് കണ്ടുപിടിച്ച് ഫോമുകളും കവറുകളും സ്വീകരിക്കണമെന്ന് പറയുന്നത് തികച്ചും ഉത്തരവാദിത്വലംഘനമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. മാത്രമല്ല, പിഴവ് ബോധ്യമായ സ്ഥിതിക്ക് ഫോണിലൂടെ പരാതി പറയുന്നവരെ മാത്രം അറിയിക്കുന്നതിന് പകരം എല്ലാവരെയും അറിയിക്കാന്‍ സംവിധാനമൊരുക്കണമെന്നുമാണ് ആവശ്യം.
RELATED STORIES
യുഎസ് യുദ്ധ സെക്രട്ടറിയുടെ കൈയ്യിലെ 'കാഫിര്‍' ടാറ്റൂ ചര്‍ച്ചയാവുന്നു;...
28 March 2025 4:02 AM GMTലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് പിടിപെട്ട സംഭവം; ചികിൽസക്ക് സന്നദ്ധരാകാതെ...
28 March 2025 3:51 AM GMTവൈദ്യുതി ചാർജ് കൂടും
28 March 2025 3:26 AM GMTവഖ്ഫ് നിയമഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; വെള്ളിയാഴ്ച്ച കൈത്തണ്ടയില്‍...
28 March 2025 2:48 AM GMTമീറത്തിലെ പെരുന്നാള്‍ ആഘോഷ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി; ...
28 March 2025 2:25 AM GMTമുസ്ലിംകള് കുറ്റം ചെയ്യാന്‍ സാധ്യതയുള്ളവരാണെന്ന വര്‍ഗീയ മുന്‍വിധി...
28 March 2025 1:28 AM GMT