Kerala

സ്ഥാനാര്‍ഥി നിര്‍ണ്ണയം:ഗ്രൂപ്പു പരിഗണന ഉണ്ടായിട്ടില്ല; സുധാകരന്‍ സംസാരിക്കുന്നത് കാര്യമറിയാതെയെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് അല്ലാതെ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ മറ്റൊരു പാര്‍ടിയും ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പു പരിഗണനകള്‍ ഇല്ലായിരുന്നു.പടലപ്പിണക്കങ്ങളും ഇല്ലായിരുന്നു.താനും ഉമ്മന്‍ ചാണ്ടിയുമെല്ലാം യോജിച്ചാണ് മുന്നോട്ടു നീങ്ങുന്നത്.ഒരു തര്‍ക്കവുമില്ലായിരുന്നു.സുധാകരന്‍ ഏതു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് തനിക്കറിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

സ്ഥാനാര്‍ഥി നിര്‍ണ്ണയം:ഗ്രൂപ്പു പരിഗണന ഉണ്ടായിട്ടില്ല; സുധാകരന്‍ സംസാരിക്കുന്നത് കാര്യമറിയാതെയെന്ന് രമേശ് ചെന്നിത്തല
X

കൊച്ചി: കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ തുറന്നടിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനെതിര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരന്‍ കാര്യമറിയാതെയാണ് സംസാരിക്കുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക അത്യപൂര്‍വ്വമായി പാര്‍ട്ടില്‍ സംഭവിക്കുന്ന പരിവര്‍ത്തനമാണ്. കോണ്‍ഗ്രസ് അല്ലാതെ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയ മറ്റൊരു പാര്‍ടിയും ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പു പരിഗണനകള്‍ ഇല്ലായിരുന്നു.പടലപ്പിണക്കങ്ങളും ഇല്ലായിരുന്നു.താനും ഉമ്മന്‍ ചാണ്ടിയുമെല്ലാം യോജിച്ചാണ് മുന്നോട്ടു നീങ്ങുന്നത്.ഒരു തര്‍ക്കവുമില്ലായിരുന്നു.സുധാകരന്‍ ഏതു സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് തനിക്കറിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവും വര്‍ക്കിംഗ് പ്രസിഡന്റുമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെയിറക്കി യുഡിഎഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയെന്നതാണ് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ആവശ്യം.തര്‍ക്കങ്ങള്‍ക്കും മറ്റും ഒന്നിനും ഇനി സ്ഥാനമില്ല.ബാക്കിയുള്ള സീറ്റുകളില്‍ കൂടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നു നടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും.ബിജെപിയും സിപിഎമ്മും തമ്മില്‍ വലിയ തോതില്‍ അന്തര്‍ധാരയുണ്ട്.രണ്ടു പേരുടെയും ലക്ഷ്യം കോണ്‍ഗ്രസ-യുഡിഎഫ് മുക്ത കേരളമാണ്.അതിനാലാണ് മലമ്പുഴയില്‍ ആരും അറിയാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.നയനാരും അച്യുതാനന്ദനും ഒക്കെ മല്‍സരിച്ച മലമ്പുഴയില്‍ പ്രഗല്‍ഭനായ ആളെ സിപിഎം നിര്‍ത്താതിരുന്നത് ഇവര്‍ തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.ലതികാ സുഭാഷുമായി ഇനി ചര്‍ച്ചയില്ലെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Next Story

RELATED STORIES

Share it