Kerala

ബിജെപിയുടെ യഥാര്‍ഥ ഏജന്റ് പിണറായി വിജയന്‍: രമേശ് ചെന്നിത്തല

കള്ളവോട്ടുകളിലൂടെ ഭരണത്തുടര്‍ച്ചയുണ്ടാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.ഇവിടെയുള്ള എല്ലാ തരത്തിലുള്ള അന്വേഷണവും മരവിപ്പിച്ചത് ബിജെപിയുമായുള്ള പിണറായി വിജയന്റെ കൂട്ടു കെട്ടു മൂലമാണ്.ഗഡ്കരിയാണ് ഇതിന് പാലമായി നില്‍ക്കുന്നത്

ബിജെപിയുടെ യഥാര്‍ഥ ഏജന്റ് പിണറായി വിജയന്‍: രമേശ് ചെന്നിത്തല
X

ആലപ്പുഴ: ബിജെപിയുടെ യഥാര്‍ഥ ഏജന്റ് പിണറായി വിജയനാണെന്നും കള്ളവോട്ടുകളിലൂടെ ഭരണത്തുടര്‍ച്ചയുണ്ടാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലാവ്‌ലിന്‍ കേസ് 26 തവണ മാറ്റിവെച്ചതെങ്ങിനെയാണ്.ഇവിടെയുള്ള എല്ലാ തരത്തിലുള്ള അന്വേഷണവും മരവിപ്പിച്ചത് ബിജെപിയുമായുള്ള പിണറായി വിജയന്റെ കൂട്ടു കെട്ടു മൂലമാണ്.ഗഡ്കരിയാണ് ഇതിന് പാലമായി നില്‍ക്കുന്നത്.ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ പറഞ്ഞതുപോലെ കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ നടക്കുകയാണ്.ഇത് മറച്ചു വെയ്ക്കാനാണ് പിണറായി വിജയന്‍ പ്രതിപക്ഷത്തിന്റെയും യുഡിഎഫിന്റെയും തലയില്‍ ആരോപണം കെട്ടിവെയ്ക്കുന്നത്.

ബിജെപിയുമായി നാണം കെട്ട കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടാണ് ഇപ്പോള്‍ തങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.ഇരട്ട വോട്ട് ആരുടയുണ്ടെങ്കിലും അത് കണ്ടെത്തി നീക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.താന്‍ തന്റെ അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും വോട്ട് ഹരിപ്പാട് ചേര്‍ത്തിരുന്നു.ആ സമയത്ത് മറ്റു മണ്ഡലത്തിലുണ്ടായിരുന്ന തങ്ങളുടെ എല്ലാവരുടെയും വോട്ട് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതാണ്.അതനുസരിച്ച് നീക്കം ചെയ്തതാണ്.അമ്മയുടെ വോട്ട് എന്തുകൊണ്ട് നീക്കം ചെയ്തില്ലെന്ന് തനിക്കറിയില്ല. അതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇരട്ട വോട്ടുകള്‍ക്കെതിരെയുള്ള തന്റെ ശ്രമങ്ങളെ ആരു വിചാരിച്ചാലും തടസ്സപെടുത്താന്‍ കഴിയില്ല.ശക്തമായ തെളിവുകളോടെയാണ് താന്‍ ഇതിനെതിരെ രംഗത്തു വന്നിട്ടുളളത്.നാലു ലക്ഷത്തോളം ഇരട്ടവോട്ടുകള്‍ ചേര്‍ത്തതിനു പിന്നില്‍ പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

അതിനാലാണ് ഇതിനെ പിണറായി വിജയന്‍ ന്യായീകരിക്കുന്നത്.ഇത് എത്രമാത്രം അല്‍പ്പത്തരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കള്ളവോട്ട് ചെയ്യിച്ച് ഭരണത്തുടര്‍ച്ചയുണ്ടാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.കളളവോട്ടിനായി വിരലിലെ മഷി നീക്കം ചെയ്യാന്‍ വ്യാപകമായി രാസപദാര്‍ഥം വിതരണം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുഴുവന്‍ കള്ളവോട്ടുകളും നീക്കം ചെയ്യണമെന്നും ഇവരെ വോട്ടു ചെയ്യാന്‍ കമ്മീഷന്‍ അനുവദിക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നുള്ളതിനാലാണ് മുഖ്യമന്ത്രി തനിക്കെതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പിണറായി വിജയന്റെ വിരട്ടലില്‍ കേരളത്തിലെ ജനങ്ങള്‍ വീഴില്ല.ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it