- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 18 പേര്‍ മല്‍സരരംഗത്ത്
കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ അന്തിമചിത്രം തെളിഞ്ഞു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 18 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടിയിലും കല്‍പ്പറ്റയിലും 7 പേര്‍ വീതവും സുല്‍ത്താന്‍ ബത്തേരിയില്‍ 4 പേരുമാണ് മത്സരരംഗത്തുളളത്.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള അവസാന ദിനമായ തിങ്കളാഴ്ച്ച കല്‍പ്പറ്റ മണ്ഡലത്തില്‍ ഒരു പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ ഇ ആര്‍ സന്തോഷ് കുമാറാണ് പത്രിക പിന്‍വലിച്ചത്. ഏപ്രില്‍ 6 ന് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് ജില്ലയിലെ വോട്ടെടുപ്പ്.
നിയോജക മണ്ഡലം, സ്ഥാനാര്‍ഥിയുടെ പേരും പാര്‍ട്ടിയും, ചിഹ്നം ക്രമത്തില്‍
മാനന്തവാടി
1. ഒആര്‍ കേളു (സിപിഎം)- ചുറ്റിക അരിവാള്‍ നക്ഷത്രം,
2. പി കെ ജയലക്ഷ്മി (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്)- കൈ
3. പള്ളിയറ മുകുന്ദന്‍ (ബിജെപി)- താമര
4. വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി)- ആന
5. ബബിത ശ്രീനു (എസ്ഡിപിഐ)- താക്കോല്‍
6. കെ കെ കേളു (സ്വതന്ത്രന്‍)- സ്‌റ്റെതസ്‌കോപ്പ്
7. ലക്ഷ്മി (സ്വതന്ത്ര)- പൈനാപ്പിള്‍
കല്‍പ്പറ്റ
1. അശ്വിന്‍ ഭീംനാഥ് (ബഹുജന്‍ സമാജ് പാര്‍ട്ടി)- ആന
2. അഡ്വ. ടി സിദ്ദിഖ് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്)- കൈ
3. സുബീഷ് ടി എം (ബിജെപി)- താമര
4. എം വി ശ്രേയാംസ് കുമാര്‍ (ലോക് താന്ത്രിക് ജനതാദള്‍)- ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍
5. സുനില്‍ വൈദ്യര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹൂമന്റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)- കുടം.
6. .ശൈലേഷ് കെ (സ്വതന്ത്രന്‍)- കുട
7. ടി സിദ്ദിഖ് (സ്വതന്ത്രന്‍)- ഗ്ലാസ് ടംബ്ലര്‍
സുല്‍ത്താന്‍ ബത്തേരി
1. സി കെ ജാനു (ബിജെപി)- താമര
2. ഐ സി ബാലകൃഷ്ണന്‍ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്)- കൈ
3. എം എസ് വിശ്വനാഥന്‍ (സിപിഎം)- ചുറ്റിക അരിവാള്‍ നക്ഷത്രം
4. ഒണ്ടന്‍ പണിയന്‍ (സ്വതന്ത്രന്‍)- ഓട്ടോറിക്ഷ
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള് കുറ്റക്കാര്; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്; പ്രതി നാഗ്പൂരില് പിടിയില്; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില് ആംബുലന്സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില് കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT