Kerala

വയനാട്ടില്‍ 6.16 ലക്ഷം സമ്മതിദായകര്‍ ചൊവ്വാഴ്ച ബൂത്തിലേക്ക്; ഒരുമണിക്കൂര്‍ നേരത്തെ വോട്ടെടുപ്പ് അവസാനിപ്പിക്കും

ജില്ലയില്‍ 3,03,240 പുരുഷന്മാരും 3,12,870 സ്ത്രീകളും ഉള്‍പ്പെടെ 6,16,110 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. മാനന്തവാടി മണ്ഡലത്തില്‍ 1,95,048 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2,20,167 ഉം കല്‍പ്പറ്റയില്‍ 2,00,895 ഉം പേരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

വയനാട്ടില്‍ 6.16 ലക്ഷം സമ്മതിദായകര്‍ ചൊവ്വാഴ്ച ബൂത്തിലേക്ക്; ഒരുമണിക്കൂര്‍ നേരത്തെ വോട്ടെടുപ്പ് അവസാനിപ്പിക്കും
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 6,16,110 സമ്മതിദായകര്‍ ബൂത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. മാവോവാദി ഭീഷണിയുള്ള പ്രദേശമായതിനാല്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഒരുമണിക്കൂര്‍ നേരത്തെ ഇവിടെ വോട്ടെടുപ്പ് അവസാനിക്കും. ജില്ലയില്‍ 3,03,240 പുരുഷന്മാരും 3,12,870 സ്ത്രീകളും ഉള്‍പ്പെടെ 6,16,110 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. മാനന്തവാടി മണ്ഡലത്തില്‍ 1,95,048 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 2,20,167 ഉം കല്‍പ്പറ്റയില്‍ 2,00,895 ഉം പേരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

861 പ്രവാസി വോട്ടര്‍മാരും 1050 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്. പ്രവാസി വോട്ടര്‍മാരില്‍ 793 പേര്‍ പുരുഷന്മാരും 68 പേര്‍ സ്ത്രീകളുമാണ്. സര്‍വീസ് വോട്ടര്‍മാരില്‍ 1010 പുരുഷന്‍മാരും 40 സ്ത്രീകളുമാണുള്ളത്. ആകെ സമ്മതിദായകരില്‍ 9925 പേര്‍ 18 19 പ്രായപരിധിയിലുള്ളവരാണ്. ജില്ലയില്‍ പോളിങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ 8 മുതല്‍ മൂന്ന് വിതരണ കേന്ദ്രങ്ങളില്‍ നടക്കും. 372 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 948 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്.

48 ബൂത്തുകള്‍ മാതൃകാ ഹരിത പോളിങ് ബൂത്തുകളാണ്. മാനന്തവാടി മണ്ഡലത്തില്‍ 299 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 333 ഉം കല്‍പ്പറ്റയില്‍ 316 ഉം പോളിങ് സ്റ്റേഷനുകളാണുള്ളത്. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടയുള്ള പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടക്കും. റിസര്‍വ് ഉള്‍പ്പെടെ 1188 ബാലറ്റ് യൂണിറ്റുകളും 1215 കണ്‍ട്രോള്‍ യൂനിറ്റുകളും 1259 വിവി പാറ്റുകളമാണ് ഉപയോഗിക്കുന്നത്. 1139 വീതം പ്രിഡസൈഡിങ് ഓഫിസര്‍മാരെയും ഫസ്റ്റ് സെക്കന്‍ഡ് തേര്‍ഡ് പോളിങ് ഓഫിസര്‍മാരെയും ബൂത്തുകളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

ആകെ 5654 പോളിങ് ഓഫിസര്‍മാരാണ് വോട്ടെടുപ്പിന് കാര്‍മികത്വം വഹിക്കുക. 68 സെക്ടര്‍ ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി 200 ബസുകള്‍ ഉള്‍പ്പെടെ 620 വാഹനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവയില്‍ 97 സര്‍ക്കാര്‍ വാഹനങ്ങളും ബാക്കി സ്വകാര്യവാഹനങ്ങളുമാണ്. ഇത് കൂടാതെ പോലിസിന്റെ ആവശ്യാര്‍ഥം 50 ബസ്സുകള്‍, 24 ലോറി ഉല്‍പ്പെടെ 204 വാഹനങ്ങള്‍ ഏറ്റെടുത്ത് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം കൈമാറിയിട്ടുണ്ട്.

Next Story

RELATED STORIES

Share it