- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുള ഉല്‍പാദന മേഖലയിലെ സാങ്കേതിക പോരായ്മകള്‍ പരിഹരിക്കും: മന്ത്രി.ഇ പി ജയരാജന്‍
കേരള ബാംബൂ ഫെസ്റ്റ് വെര്‍ച്വല്‍ മേളയ്ക്ക് തുടക്കമായി.ഇതാദ്യമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശനവും ബിസിനസ് മീറ്റുകളും സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി ഇ പി ജയരാജന്‍ മേള വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു
കൊച്ചി: കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (കെഎസ് ബിഎം), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെ-ബിപ്), സംസ്ഥാന വ്യവസായവകുപ്പ് എന്നിവര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി (ഫിക്കി) ചേര്‍ന്ന് സംഘടിപ്പിക്കുന്ന പതിനേഴാമത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി. ഇതാദ്യമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശനവും ബിസിനസ് മീറ്റുകളും സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി ഇ പി ജയരാജന്‍ മേള വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.
മുള -അനുബന്ധ ഉല്‍്പാദന മേഖലയില്‍ വൈവിധ്യവല്‍ക്കരണവും ആധുനികവല്‍കരണവും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മുള ഉല്‍പാദന മേഖലയിലെ സാങ്കേതിക പോരായ്മകള്‍ പരിഹരിക്കും. മുളയും അനുബന്ധ മേഖലയിലുമുള്ള ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കും. മുള ഉല്‍പാദന മേഖലയില്‍ നൈപുണ്യ വികസന പരിശീലനം നടപ്പാക്കിയത് പൊതുജനങ്ങളില്‍ മുള ഉല്‍പാദനത്തിന് താല്‍പര്യം വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു. മുള ഫര്‍ണിച്ചര്‍, ആഭരണ, വീട് നിര്‍മാണം എന്നിവ പ്രോല്‍സാഹിപ്പിക്കും. ഈറ്റവെട്ട്, പനമ്പുനെയ്ത്ത് തൊഴിലാളികള്‍ക്ക് 2017 മുതല്‍ 20 ശതമാനം കൂലിവര്‍ധന നടപ്പാക്കി. കണ്ണൂര്‍, കോഴിക്കോട് എയര്‍ പോര്‍ട്ടുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മുളയുത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പന തുടങ്ങിയത് വിപണന സാധ്യത വര്‍ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവന്‍ മുഖ്യപ്രഭാഷണം നടത്തി. മുള ഉല്‍പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗോളവിപണി സാധ്യത ലഭ്യമാക്കാനും ആധുനിക സാങ്കേതികവിദ്യകള്‍ ലഭ്യമാക്കാനും ഇത്തരം മേളകള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ.അല്‍ക്ക ഭാര്‍ഗവ വിശിഷ്ടാതിഥിയായിരുന്നു. മുള ഉല്‍പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇ- മാര്‍ക്കറ്റിങ്ങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇതിനു സംസ്ഥാന വ്യവസായ വകുപ്പ് മുന്‍കൈ എടുക്കണമെന്നും അവര്‍ പറഞ്ഞു.
വ്യവസായ, വാണിജ്യ ഡയറക്ടര്‍ എം ജി രാജമാണിക്യം, ഫിക്കി കേരള കോ-ചെയര്‍ ദീപക് എല്‍ അസ്വാനി, വ്യവസായ, വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍ ആര്‍ രമേശ് ചന്ദ്രന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.ദേശീയ രാജ്യാന്തര ബയര്‍മാരും ഇത്തവണ ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. ബായാര്‍ - സെല്ലര്‍ മീറ്റുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ബി ടു ബി, ജി ടു ബി സെഷനുകളും ഉണ്ടാകും.ഓഫീസ് സ്റ്റേഷനറി, ബാംബൂ ബ്ലിന്‍ഡ്സ്, അടുക്കള ഉപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഇന്റീരിയര്‍ ഡിസൈന്‍, ബാംബൂ ഫര്‍ണിച്ചര്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, ബാംബൂ സീഡ്ലിങ്‌സ് തുടങ്ങിയവ പ്രദര്ശനത്തിലുണ്ടാകും.മേള 20 ന് സമാപിക്കും.
RELATED STORIES
പെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMT