Kerala

സമൂഹ സേവനത്തിനായി 'യെല്ലോ ഹാര്‍ട്ട്' കാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ്

സമൂഹത്തിനുവേണ്ടി സംഭാവനകള്‍ ചെയ്യുന്ന നല്ല ഹൃദയമുള്ളവരെയും നായകന്മാരെയും കണ്ടെത്തി അഭിനന്ദിക്കുകയും ആവശ്യക്കാരെ സഹായിക്കുകയുമാണ് യെല്ലോ ഹാര്‍ട്ട് ലക്ഷ്യമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു

സമൂഹ സേവനത്തിനായി യെല്ലോ ഹാര്‍ട്ട് കാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ്
X

കൊച്ചി: സമൂഹ നന്മയ്ക്കായി യെല്ലോ ഹാര്‍ട്ട് കാംപയിന്‍ അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി . സമൂഹത്തിനുവേണ്ടി സംഭാവനകള്‍ ചെയ്യുന്ന നല്ല ഹൃദയമുള്ളവരെയും നായകന്മാരെയും കണ്ടെത്തി അഭിനന്ദിക്കുകയും ആവശ്യക്കാരെ സഹായിക്കുകയുമാണ് യെല്ലോ ഹാര്‍ട്ട് ലക്ഷ്യമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

സംരംഭത്തിന്റെ ഭാഗമായി, സമൂഹത്തിനു സന്തോഷം പകരുകയും ഭൂമിയെ സംരക്ഷിക്കുകയും,സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്യും. ക്ലബ്ബിനെ സൃഷ്ടിച്ചതിലും നിലനിര്‍ത്തുന്നതിലും ആരാധകരുടെ പങ്ക് വളരെ വലുതാണ്. ആ സമൂഹത്തിനോടുള്ള പ്രതിബദ്ധത നിലനിര്‍ത്തുന്നതില്‍ യെല്ലോ ഹാര്‍ട്ട് പ്രതിജ്ഞാവഹമാണ്. സമൂഹത്തിനായി നന്മ ചെയ്യുന്ന നായകന്മാരെ അഭിനന്ദിക്കുകയും അതുവഴി അവരെ പ്രാല്‍സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നും നിഖില്‍ ഭരദ്വാജ് പറഞ്ഞു.

മഞ്ഞപ്പടയുടെ ഊര്‍ജ്ജസ്വലത നിലനിര്‍ത്തി, മുതിര്‍ന്ന ഫുട്‌ബോള്‍ താരങ്ങളെ ബഹുമാനിക്കുകയും വനിതാ സംരംഭകരെ കണ്ടെത്തി അവരിലെ ഒളിഞ്ഞുകിടക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവന്ന് അവര്‍ക്ക് ശോഭിക്കാനുള്ള വേദി ഒരുക്കുകയും ചെയ്യുകയാണ് കെ ബി എഫ് സി ലക്ഷ്യമിടുന്നത്. ഈ സംരംഭത്തിലൂടെ,ഫുട്‌ബോള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന നിരാലംബരായ കുട്ടികളെകൂടി ഉള്‍പ്പെടുത്തി അവരുടെ മുഖത്തെ പുഞ്ചിരി മായാതെ നിലനിര്‍ത്തുകയും ചെയ്യും . ക്ലബ്ബിന്റെ ആരാധകവൃന്ദരായ ''മഞ്ഞപ്പടയോട്'' അവരുടെ ശക്തമായ പിന്തുണയ്ക്ക് നന്ദി പറയുന്നതായും നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Next Story

RELATED STORIES

Share it