Kerala

പ്രളയത്തില്‍ കാണാതായ മുഹമ്മദ് സിനാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും

2018 ആഗസ്ത് 16ന് ഉമ്മയുടെ വീടായ മുന്നിയൂരില്‍ കടലുണ്ടിപ്പുഴയിലാണ് മുഹമ്മദ് സിനാനെ കാണാതാകുന്നത്. ഉമ്മയുടെ സഹോദരനൊപ്പം തോണിയിലിരിക്കെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.

പ്രളയത്തില്‍ കാണാതായ മുഹമ്മദ് സിനാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും
X

തിരൂരങ്ങാടി: പ്രളയത്തില്‍ കാണാതായ പരപ്പനങ്ങാടി സ്വദേശിയായ 12 വയസുകാരന്‍ മരിച്ചതായി കണക്കാക്കി കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. പരപ്പനങ്ങാടി അറ്റത്തങ്ങാടി സദക്കായി പറമ്പില്‍ വീട്ടില്‍ മുഹമ്മദ് സിനാന്റെ മാതാപിതാക്കള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേക കേസായി പരിഗണിച്ച് വ്യവസ്ഥകളില്‍ ഇളവ് നല്‍കിയാണ് സഹായം അനുവദിച്ചത്.

2018 ആഗസ്ത് 16ന് ഉമ്മയുടെ വീടായ മുന്നിയൂരില്‍ കടലുണ്ടിപ്പുഴയിലാണ് മുഹമ്മദ് സിനാനെ കാണാതാകുന്നത്. ഉമ്മയുടെ സഹോദരനൊപ്പം തോണിയിലിരിക്കെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. നേവിയും ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും അടങ്ങുന്ന സംഘം രണ്ടാഴ്ചയിലധികം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉപ്പ അബ്ദുള്‍ ഗഫൂറിന്റെ അപേക്ഷയിലാണ് നടപടി.

കുട്ടിയെ മരിച്ചതായി കണക്കാക്കി ധനസഹായം നല്‍കാന്‍ കലക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും കുടുംബത്തിന് ലഭിക്കും.

Next Story

RELATED STORIES

Share it