Kerala

പ്രളയം തകര്‍ത്തെറിഞ്ഞ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അമേരിക്കന്‍ കമ്പനിയുടെ സഹായം

നാലര ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമാണ് ഇരമല്ലിക്കര ആരോഗ്യ കേന്ദ്രത്തിന് മെര്‍ക്ക് കമ്പനിനല്‍കിയത്.

പ്രളയം തകര്‍ത്തെറിഞ്ഞ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അമേരിക്കന്‍ കമ്പനിയുടെ സഹായം
X

ചെങ്ങന്നൂര്‍: പ്രളയം തകര്‍ത്ത തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരമല്ലിക്കര പ്രൈമറി ഹെല്‍ത്ത് സെന്ററിന് അമേരിക്കന്‍ കമ്പനിയുടെ സഹായം.'മെര്‍ക്ക്' ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് കെമിക്കല്‍സ് എന്ന കമ്പനിയാണ് സഹായം നല്‍കിയത്. അമേരിക്ക ആസ്ഥാനമായി ലോകത്തിലെ 66 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. നാലര ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമാണ് ഇരമല്ലിക്കര ആരോഗ്യ കേന്ദ്രത്തിന് മെര്‍ക്ക് കമ്പനിനല്‍കിയത്. ഹെമറ്റോളജി അനലൈസര്‍, മള്‍ട്ടി പാരാമോണിറ്റര്‍, റെഫ്രിജറേറ്റര്‍, എക്സ്സ്‌റേ വ്യൂ ബോക്‌സ്, നീഡില്‍ ഡിസ്‌ട്രോയര്‍, പ്രായമായവര്‍ക്കും കുട്ടികള്‍ക്കും,ശിശുക്കള്‍ക്കുമുള്ള വേയിംഗ് മെഷീന്‍, ഇലക്ട്രോണിക് ശ്വസന യന്ത്രം, ക്രാഷ് കാര്‍ട്ട് ട്രോളി, ഇലക്ട്രോണിക് സ്‌റ്റൈറിലൈസര്‍ തുടങ്ങിയ ആശുപത്രി ഉപകരണങ്ങളാണ് നല്‍കിയത്. മെര്‍ക്കിന്റെ പദ്ധതി നടപ്പാക്കുന്നത് അമേരിക്കേഴ്‌സ് എന്ന സന്നദ്ധസംഘടയുടെ നേതൃത്വത്തിലാണ്. മഹാപ്രളയത്തില്‍ ഇരമല്ലക്കര ആരോഗ്യ കേന്ദ്രത്തിലെ മുഴുവന്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും നശിച്ചുപോയിരുന്നു. ആശുപത്രി കെട്ടിടവും സുരക്ഷിതമല്ല. ഈ സാഹചര്യത്തിലാണ് മെര്‍ക്കിന്റെ സഹായംലഭിച്ചത്. ആലപ്പുുഴ ജില്ലാ മെഡിക്കല്‍ വിഭാഗത്തിന്റെ സഹായത്തോടെ മുട്ടാര്‍, വീയപുരം, വെണ്‍മണി, കടംമ്പൂര്, നൂറനാട്, ഇരമല്ലിക്കര എന്നീ ആറ് പി എച്ച് സെന്ററിലേയ്ക്കാണ് മെര്‍ക്ക് സഹായം എത്തിച്ചത്.

ഇന്ത്യയില്‍ കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് 50 വര്‍ഷത്തിലേറെയായി. മാര്‍ക്ക് ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ലൈഫ് സയന്‍സ്, പെര്‍ഫോമന്‍സ് മെറ്റീരിയല്‍സ് തുടങ്ങിയവയും നടത്തുന്നു.

ഗ്രാമ പഞ്ചായത്ത് പ്രസി: പ്രഫ: ഏലിക്കുട്ടി കുര്യാക്കോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി: ഗീതാ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മെര്‍ക്ക് കമ്പനി മാനേജര്‍ രേഖാ ബിജോയ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.പദ്ധതി നടപ്പാക്കുന്നഅമേരിക്കേഴ്‌സ് സന്നനദ്ധ സംഘടന ഡയറക്ടര്‍ ശ്രീപഥ് ദേശായി, സീനിയര്‍ ഡയറക്ടര്‍ അനീര്‍ ബാമിത്ര, മാനേജര്‍ അമിത് പറാബ് (ഡി.എം.ഒ.)ഡോ: അനിതാകുമാരി, (ബി.എം.ഒ) ഡോ: ചിത്രാ സാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എച്ച്.ഐ ചാച്ചു കുട്ടി, മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ് ദിലീപ് , ബ്ലോക്ക് അംഗം കലാരമേശ് ,പഞ്ചായത്ത് അംഗങ്ങളായ എസ്.രഞ്ജിത്ത്, ഹരികുമാര്‍ ,ടി.ഗോപി, വത്സമ്മ സുരേന്ദ്രന്‍, ഷൈനി സജി, മനു കല്ലിശേരി,ആശുപത്രി മാനേജ്‌മെന്റ് അംഗങ്ങള്‍, സുരേഷ് അംബീരേത്ത്, ഡോ: വിനോയ്, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it