Kerala

ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു; ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കൊച്ചിയില്‍ താമസിച്ചിരുന്ന വസതിയായ 'സദ്ഗമയ' സര്‍ക്കാര്‍ ഏറ്റെടുത്ത് നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കും

ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതി സര്‍ക്കാര്‍ ഏറ്റെടുക്കുന്നു; ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തി
X

കൊച്ചി: കേരളത്തിലെ ആദ്യ നിയമമന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കൊച്ചിയില്‍ താമസിച്ചിരുന്ന വസതിയായ 'സദ്ഗമയ' സര്‍ക്കാര്‍ ഏറ്റെടുത്ത് നീതിന്യായ രംഗത്തെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി വികസിപ്പിക്കുന്നു.ഇതിനായി ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്ന് ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചതാണിതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു

സദ്ഗമയവില്‍ക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളെത്തുടര്‍ന്ന് നിയമമന്ത്രി പി രാജീവ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വസതി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ചെന്നൈയിലുള്ള കൃഷ്ണയ്യരുടെ മകനുമായി സംസാരിക്കുകയും അദ്ദേഹം സര്‍ക്കാര്‍ നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തു.

കൃഷ്ണയ്യര്‍ക്ക് ഉചിതമായ ഒരു സ്മാരകം പണിയണമെന്ന കാര്യം നേരത്തെ തന്നെ പരിഗണനയിലുണ്ടായിരുന്നുവെന്ന് പി രാജീവ് പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യരുടെ ജീവിതം പോലെ മഹത്വമുള്ള ഒരു സ്മാരകമായി സദ്ഗമയയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it