- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിരികെയെത്തിക്കും; രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
വിദ്യാർഥികൾ, ബിസിനസ് ആവശ്യത്തിന് പോയവർ, ബന്ധുക്കളെ കാണാൻ പോയവർ ഉൾപ്പടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പല സംസ്ഥാനങ്ങളിലായി നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം: ലോക്ക്ഡൗണിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ കേരളത്തിലേക്ക് തിരികെയെത്തിക്കാനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ നോർക്ക പിന്നീട് അറിയിക്കും. വിദ്യാർഥികൾ, ബിസിനസ് ആവശ്യത്തിന് പോയവർ, ബന്ധുക്കളെ കാണാൻ പോയവർ ഉൾപ്പടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ പല സംസ്ഥാനങ്ങളിലായി നിരവധി മലയാളികൾ കുടുങ്ങിയിട്ടുണ്ട്. ഇവരുടെ പലരുടെയും അവസ്ഥ വിഷമകരമാണ്. ഭക്ഷണം കൃത്യമായി കിട്ടാത്തവരുണ്ട്. നേരത്തെ താമസിച്ച ഹോസ്റ്റലുകളിൽനിന്നും ഹോട്ടലുകളിൽനിന്നും ഇറങ്ങേണ്ടി വന്നവരുണ്ട്. താൽക്കാലിക ട്രെയിനിങ്ങിനും മറ്റും പോയവരാണ് ചിലർ, അങ്ങനെയുള്ളവരെ സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിപ്പണിക്ക് അയൽ സംസ്ഥാനങ്ങളിലേക്ക് പോയവരുണ്ട്. പ്രത്യേകിച്ച് കർണാടക കുടകിൽ. കുടകിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ മുതലായ കൃഷി ചെയ്യുന്നവരുണ്ട്. വയനാട്. കണ്ണൂർ, മലപ്പുറം ജില്ലകളിൽനിന്ന് കൃഷിപ്പണിക്ക് പോയി ധാരാളം പേർ കുടകിൽ കുടങ്ങിപ്പോയിട്ടുണ്ട്. വളരെ പാവപ്പെട്ടവരാണ് ഇങ്ങനെ ജോലിക്ക് പോകുന്നത്. അവരിൽ ആദിവാസികളുമുണ്ട്. ഭക്ഷണത്തിന് പോലും ഇവർ പ്രയാസം നേരിടുന്നുണ്ട്. കൈയിൽ ഉള്ളതെല്ലാം തീർന്നു പണവുമില്ല. ഇങ്ങനെ പ്രയാസം രേിടുന്ന മുഴുവൻ പേരെയും ഘട്ടംഘട്ടമാായി തിരികെ കൊണ്ടുവരും. കർണാടകത്തിൽ നിന്നു മാത്രമല്ല സമാന സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ അകപ്പെട്ടവരെയും കൊണ്ടുവരും. ഇതിനുളള പദ്ധതി തയ്യാറാക്കാൻ കലക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്.
തിരിച്ചുവരേണ്ടവർ നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അവരെ തിരികെ കൊണ്ടുവരുമ്പോൾ ആരോഗ്യ പരിശോധന, സുരക്ഷ സംബന്ധിച്ച എല്ലാ മുൻകരുതുലും സ്വീകരിക്കും. അതിർത്തിയിൽ ആരോഗ്യ വിഭാഗം ഇവരെ പരിശോധിക്കും. ക്വാറന്റൈൻ നിർബന്ധമാക്കും. പ്രവാസികൾ വരുമ്പോൾ സ്വീകരിക്കുന്ന മുൻകരുതലുകൾ ഇവരുടെ കാര്യത്തിലും ബാധകമായിരിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ധാരാളം വഴികളുണ്ട്. അതുകൊണ്ട് ഏതൊക്കെ വഴികളിലൂടെ ഇവരെ കൊണ്ടുവരണം എന്നതുസംബന്ധിച്ച് സർക്കാർ ക്രമീകരണം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരിച്ചുകൊണ്ടുവരാൻ പ്രഥമ പരിഗണന നൽകുന്ന വിഭാഗങ്ങൾ
ഇതര സംസ്ഥാനങ്ങളിൽ ചികിത്സാ ആവശ്യത്തിന് പോയവർ
ചികിത്സ കഴിഞ്ഞവർ
സംസ്ഥാനത്ത് വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്ത് തീയതി നിശ്ചയിച്ച മറ്റു സംസ്ഥാനങ്ങളിലെ താമസക്കാർ
പഠനാവശ്യത്തിന് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠനം പൂർത്തീകരിച്ചവർ
പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ.
തീർഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്ക് പോയി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവർ
ലോക്ക്ഡൗൺ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയരായ വിദ്യാർഥികൾ
ജോലി നഷ്ടപ്പെട്ടതുകൊണ്ടോ, വിരമിച്ചതിനാലോ നാട്ടിലേക്ക് വരേണ്ടവർ.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT