- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ആരോഗ്യപോര്‍ട്ടല്‍ മന്ത്രി കെ കെ ശൈലജ നാടിന് സമര്‍പ്പിച്ചു
കേരളത്തിന്റെ ആരോഗ്യപ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ഇതിന്റെ പ്രത്യേകതയാണ്. പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദി കൂടിയാണിത്.

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ 'കേരള ആരോഗ്യപോര്‍ട്ടല്‍' (https://health.kerala.gov.in) ആരോഗ്യമന്ത്രി കെ കെ ശൈലജ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈ വെബ്പോര്ട്ടലെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. വളരെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ പോര്‍ട്ടലിന് ആരോഗ്യവകുപ്പ് രൂപം നല്‍കിയത്. കേരളത്തിന്റെ ആരോഗ്യപ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ഇതിന്റെ പ്രത്യേകതയാണ്. പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദി കൂടിയാണിത്.
കൃത്യമായ തീരുമാനവും ആസൂത്രണവുമാണ് കേരള മോഡല്‍ എന്നതുപോലെ ഈ പോര്‍ട്ടലും മറ്റുള്ളവര്‍ക്ക് മാതൃകയാവുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പുമായി സംവദിക്കാനുള്ള ഒരു ഓണ്‍ലൈന്‍ വേദിയായാണ് കേരള ആരോഗ്യപോര്‍ട്ടല്‍ ആരംഭിച്ചത്. കൊവിഡ് 19 നെതിരായ ആരോഗ്യവകുപ്പ് നടത്തുന്ന പ്രോഗ്രാമുകളെയും ഇടപെടലുകളെയും കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പോര്‍ട്ടല്‍ നല്കുന്നു. തല്‍സമയ ഡാഷ് ബോര്‍ഡ് കാണാനും വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും പങ്കെടുക്കാനും പോര്‍ട്ടല്‍ വേദി ഒരുക്കുന്നു.
പൊതുജനങ്ങളില്‍നിന്നുള്ള പൊതുവായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആരോഗ്യവകുപ്പില്‍നിന്ന് അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനും ആരോഗ്യമിത്ര ചാറ്റ് ബോട്ട് അനുവദിക്കുന്നു. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെഎംഎസ്സിഎല് എംഡി ഡോ. നവജ്യോത് ഖോസ, മെഡിക്കല്‍ വിദ്യാഭ്യാസ ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ.ആര് രമേഷ്, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എ സന്തോഷ് കുമാര്‍, ഇ-ഹെല്‍ത്ത് ടെക്നിക്കല്‍ മാനേജര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ
27 July 2025 11:24 AM GMTപേരിലെ ഒരക്ഷരം മാറി, ജയിലിൽ കിടന്നത് 22 ദിവസം; 17 വർഷത്തോളം കോടതി...
27 July 2025 10:31 AM GMTഗോവിന്ദച്ചാമിയെ ജയിൽ ചാടിപ്പിച്ചത്; ഡെമോയുമായി പി വി അൻവർ
27 July 2025 9:48 AM GMT'അയാളെ കൊണ്ട് ഒരു മരപ്പട്ടിയെയും വിജയിപ്പിക്കാൻ പറ്റില്ല'; വീണ്ടു വി...
27 July 2025 9:32 AM GMTധർമ്മസ്ഥലയിലെ കൊലപാതകങ്ങൾ; അന്വേഷണം ത്വരിതഗതിയിലെന്ന് അന്വേഷണ സംഘം
27 July 2025 9:13 AM GMT'അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയില്ല'; ഗസയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ...
27 July 2025 9:02 AM GMT