Kerala

ആയുര്‍വേദത്തിന്റെ വളര്‍ച്ചയില്‍ കേരളത്തിന് നിര്‍ണ്ണായക പങ്ക്: മാലിദ്വീപ് മന്ത്രി ഐഷത്ത് മുഹമ്മദ് ദീദി

എല്ലാ വിധ രോഗ ചികില്‍സയ്ക്കുള്ള പുരാതന സാങ്കേതിക ചികില്‍സാ രീതികളില്‍ ഒന്നാണ് ആയുര്‍വേദം. ശാരീരിക രോഗങ്ങള്‍ ഭേദമാക്കുന്നതിനൊപ്പം ആയുര്‍വേദം രോഗപ്രതിരോധത്തിനും ഊന്നല്‍ നല്‍കുന്നു. ഇത് നമ്മുടെ ശരീരത്തിനേയും മനസ്സിനേയും പുനരുജ്ജീവിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ടതായ ചിട്ടകളെ കുറിച്ചും പ്രതിപാദിക്കുന്നു. ആയുര്‍വേദം ലോകത്തിന്റെ എല്ലാകോണുകളിലും എത്തിച്ചേരേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു

ആയുര്‍വേദത്തിന്റെ വളര്‍ച്ചയില്‍ കേരളത്തിന് നിര്‍ണ്ണായക പങ്ക്: മാലിദ്വീപ് മന്ത്രി ഐഷത്ത് മുഹമ്മദ് ദീദി
X

കൊച്ചി: ആയുര്‍വേദം ഇന്നത്തെ നിലയില്‍ എത്തിയതില്‍ കേരളത്തിന് നിര്‍ണ്ണായക പങ്കുണ്ടെന്ന് മാലിദ്വീപ് കുടുംബ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഐഷത്ത് മുഹമ്മദ് ദീദി.ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയിലെ ആയുര്‍വേദ വിഭാഗം സംഘടിപ്പിച്ച സൗജന്യ ഔഷധച്ചെടികളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ വിധ രോഗ ചികില്‍സയ്ക്കുള്ള പുരാതന സാങ്കേതിക ചികില്‍സാ രീതികളില്‍ ഒന്നാണ് ആയുര്‍വേദം. ശാരീരിക രോഗങ്ങള്‍ ഭേദമാക്കുന്നതിനൊപ്പം ആയുര്‍വേദം രോഗപ്രതിരോധത്തിനും ഊന്നല്‍ നല്‍കുന്നു. ഇത് നമ്മുടെ ശരീരത്തിനേയും മനസ്സിനേയും പുനരുജ്ജീവിപ്പിക്കുന്നതിനും ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ടതായ ചിട്ടകളെ കുറിച്ചും പ്രതിപാദിക്കുന്നു.

ആയുര്‍വേദം ലോകത്തിന്റെ എല്ലാകോണുകളിലും എത്തിച്ചേരേണ്ട സമയമാണിത്. നിലവിലെ സാഹചര്യത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.ആയുര്‍വേദത്തിന്റെ പ്രാധാന്യവും ഗുണഫലങ്ങളും തിരിച്ചറിഞ്ഞ് വിദേശരാജ്യങ്ങളില്‍ നിന്നുപോലും രോഗികള്‍ ആയുര്‍വേദ ചികില്‍സയ്ക്കായി കേരളത്തിലേക്ക് എത്തുന്നു. ആയുര്‍വേദ ആരോഗ്യസംരക്ഷണം പോലുള്ള ഫലപ്രദവും പ്രകൃതിദത്തവുമായ സംവിധാനങ്ങള്‍ തേടുന്ന ഈ കാലഘട്ടത്തില്‍ കേരളം ഇതിനുള്ള ഉത്തമ ഉദാഹരണമാണെന്നും മന്ത്രി ഐഷത്ത് മുഹമ്മദ് ദീദി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സിഇഒ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളിയില്‍ നിന്നും ആയുര്‍വേദ ഔഷധച്ചെടിയായ അശോകം മന്ത്രി ഏറ്റുവാങ്ങി. രാജഗിരി ആയുര്‍വേദ കണ്‍സള്‍ട്ടന്റ് ഡോ. ലക്ഷ്മിപ്രീയ ആയുര്‍വേദ ദിന സന്ദേശം നല്‍കി.

Next Story

RELATED STORIES

Share it