Kerala

കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു

പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമന്നും സര്‍വകലാശാല അറിയിച്ചു.

കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആരോഗ്യസര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമന്നും സര്‍വകലാശാല അറിയിച്ചു.

വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. അരോഗ്യസര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും പിജി വിദ്യാര്‍ഥികളെയും കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചികില്‍സാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷ, യുജിസി, എഐസിടിഇ, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ്, ജെഇഇ. മെയിന്‍ പരീക്ഷകളും കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും തുടരും. കണ്ണൂര്‍, എംജി, കേരള സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളുടെ പരീക്ഷകളില്‍ മാറ്റമില്ലെന്നും മന്ത്രി കെ ടി ജലീല്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it