Kerala

പ്രവാസികളെ നാട്ടിലെത്തിച്ചാൽ പരിശോധനയും ക്വാറന്റൈൻ സംവിധാനവും ഏർപ്പെടുത്തും; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി

ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രത്തിന്റെ പിന്തുണ തേടിയതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ നാട്ടിലെത്തിച്ചാൽ പരിശോധനയും ക്വാറന്റൈൻ സംവിധാനവും ഏർപ്പെടുത്തും; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് ദുരിതത്തിലായ പ്രവാസികളെ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരിച്ചെത്തുന്ന പ്രവാസികളുടെ പരിശോധനയും ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും സംസ്ഥാന സർക്കാർ നോക്കുമെന്നും കത്തിൽ വ്യക്തമാക്കി.

എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വരുമാനമില്ലാതെ ജീവിതം അസാധ്യമായ നിലയിലാണ് നിരവധി പ്രവാസികൾ. ഈ സാഹചര്യത്തിൽ അവരുടെ കാര്യത്തിൽ ഇടപെടൽ അനിവാര്യമാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേന്ദ്രത്തിന്റെ പിന്തുണ തേടിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Next Story

RELATED STORIES

Share it