- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിൽ: വി ഡി സതീശൻ
നികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട ഇടത് സർക്കാർ സ്വർണ നികുതി പിരിച്ചെടുക്കുന്നതിൽ അക്ഷന്ത്യവ്യമായ വീഴ്ചയാണ് വരുത്തിയത്.
തിരുവനന്തപുരം: കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞു. 1956 ലെ ഇഎംഎസ് സർക്കാർ മുതൽ 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുന്നത് വരെ വരുത്തിയ പൊതുകടം ഒരു ലക്ഷത്തി അൻപതിനായിരം കോടി രൂപയായിരുന്നെങ്കിൽ കഴിഞ്ഞ നാലര വർഷത്തെ ഇടതു ഭരണത്തിൽ ഇതിനോടകം പൊതുകടം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരം കോടി രൂപയായി മാറിയെന്നും 2020 -21 സാമ്പത്തിക വർഷാന്ത്യത്തോടെ അതു മൂന്നുലക്ഷം കോടി രൂപയായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പലിശ നിരക്കിൽ കിഫ്‌ബി വാങ്ങി കൂട്ടുന്ന കടം ഇതിനു പുറമെയാണെന്നും കേരളത്തിൽ പിറക്കുന്ന ഓരോ കുഞ്ഞും 75000 രൂപയുടെ കടവുമായാണ് ജനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ "കേരളത്തിൻ്റെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വെബിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി പിരിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട ഇടത് സർക്കാർ സ്വർണ നികുതി പിരിച്ചെടുക്കുന്നതിൽ അക്ഷന്ത്യവ്യമായ വീഴ്ചയാണ് വരുത്തിയത്. ജിഎസ്ടി നടപ്പിലാക്കുന്നതിനുമുമ്പ് 1.25 ശതമാനമാനം വച്ച് 750 കോടി രൂപ സ്വർണ നികുതിയായി കിട്ടിയിരുന്ന സ്ഥാനത്തു ജിഎസ്ടി മൂന്നു ശതമാനമായി മാറിയപ്പോൾ, 2018ൽ നികുതിയായി കിട്ടിയത് വെറും 200 കോടി രൂപ മാത്രമായിരുന്നു.1800 കോടി രൂപ കിട്ടേണ്ട സ്ഥാനത്താണ് ഇത്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിനൊപ്പം, നികുതിപിരിവ് ഊർജിതമാക്കുകയും ചെയ്തില്ലെങ്കിൽ സംസ്ഥാനം കടക്കെണിയിലകപ്പെടുമെന്നും അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി.
RELATED STORIES
ഗസയില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; നാലു പേര്‍ക്ക്...
7 Jan 2025 9:45 AM GMTപിതാവിനെ തലയ്ക്കടിച്ചു കൊന്ന യുവാവ് മുന്‍ഭാര്യയുടെ വീട്ടിലെ കിണറ്റില്‍ ...
7 Jan 2025 9:14 AM GMTമുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ്...
7 Jan 2025 8:56 AM GMTറിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച...
7 Jan 2025 8:13 AM GMTനൂറു രൂപയുടെ ''ഹജ്ജ് നോട്ട്'' 56 ലക്ഷത്തിന് ലേലത്തില്‍ പോയി;...
7 Jan 2025 7:53 AM GMTഭര്‍ത്താവിനെയും ആറു മക്കളെയും ഉപേക്ഷിച്ച് യാചകനോടൊപ്പം ഒളിച്ചോടി...
7 Jan 2025 7:02 AM GMT