Kerala

പ്ലാസ്റ്റിക് നിരോധനം: വിവേചനം ഒഴിവാക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍

വന്‍കിട കമ്പനികളുടെ പാക്കറ്റ് ഫുഡുകള്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പൊതിഞ്ഞു വരുന്നതിനും അത് വില്‍ക്കുന്നതിനും അനുവാദമുണ്ട് എന്നാല്‍ സാധാരണ ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്നതിനുപയോഗിക്കാന്‍ അനുമതി നല്‍കാത്തതും ഹോട്ടലുടമകള്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതും തുല്യനീതി നിഷേധമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍,ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാള്‍

പ്ലാസ്റ്റിക് നിരോധനം: വിവേചനം ഒഴിവാക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍
X

കൊച്ചി: നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന്മേലുള്ള വിവേചനം ഒഴിവാക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍.വന്‍കിട കമ്പനികളുടെ പാക്കറ്റ് ഫുഡുകള്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ പൊതിഞ്ഞു വരുന്നതിനും അത് വില്‍ക്കുന്നതിനും അനുവാദമുണ്ട് എന്നാല്‍ സാധാരണ ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്നതിനുപയോഗിക്കാന്‍ അനുമതി നല്‍കാത്തതും ഹോട്ടലുടമകള്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതും തുല്യനീതി നിഷേധമാണെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍,ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാള്‍ എന്നിവര്‍ പറഞ്ഞു.

പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്‍പ്പന്നങ്ങള്‍ ഒരു കൂട്ടര്‍ മാത്രം ഉപയോഗിക്കുകയും മറ്റൊരു കൂട്ടര്‍ പ്ലാസ്റ്റിക് നിര്‍ബാധം ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ നിരോധനം കൊണ്ടുള്ള ഗുണഫലം പരിസ്ഥിതിക്ക് ലഭിക്കുന്നില്ല.ഹോട്ടല്‍ പാക്കിംഗിന് മറ്റു സംവിധാനം ഏര്‍പ്പെടുത്താതെയുള്ള പ്ലാസ്റ്റിക് നിരോധനം മൂലം ചെറുകിട ഹോട്ടല്‍ മേഖല പ്രതിസന്ധി നേരിടുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it