- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ പിടിയില്‍
പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെയാണ് നെടുമ്പാശ്ശേരി പോലിസ് പിടികൂടിയത്. ഇയാള്‍ വിവിധ പോലിസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.ഷാര്‍ജയില്‍ നിന്നും എത്തിയ താജു തോമസ് എന്നയാളെയാണ് സംഘം തട്ടിക്കൊണ്ടു പോയത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പോലിസ് പിടികൂടി. പെരുമ്പാവൂര്‍ മുടിക്കല്‍ ചെറുവേലിക്കുന്ന് ഭാഗത്ത് പുതുക്കാടന്‍ വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (44) യെയാണ് നെടുമ്പാശ്ശേരി പോലിസ് പിടികൂടിയത്. ഇയാള്‍ വിവിധ പോലിസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
ഞായറാഴ്ച ഷാര്‍ജയില്‍ നിന്നും ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ എത്തിയ താജു തോമസ് എന്നയാളെയാണ് പ്രീപെയ്ഡ് ടാക്‌സിയില്‍ പോകെവെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പെരുമ്പാവൂരുള്ള ഒരു ലോഡ്ജില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
താജു തോമസ് വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍ കാത്തുനിന്ന രണ്ട് പേര്‍ ബലമായി ഇയാള്‍ വിളിച്ച പ്രീപെയ്ഡ് ടാക്‌സിയില്‍ കയറുകയും പിന്നീട് വിമാനത്താവളത്തിനു പുറത്ത് പെട്രോള്‍ പംമ്പിനു സമീപം അഞ്ചോളം കാറുകളിലായി എത്തിയവര്‍ ടാക്‌സി വളഞ്ഞ് ഇയാളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.സംഭവത്തെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.
RELATED STORIES
ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവിയെ ഇടക്കാല ജാമ്യത്തില്‍ ...
12 Jun 2025 1:23 PM GMTവിരാട് കോഹ് ലിയുടെ വിരമിക്കല്‍; ബിസിസിഐക്ക് വീഴ്ച പറ്റി: രവി ശാസ്ത്രി
12 Jun 2025 6:54 AM GMTലോക ടെസ്റ്റ് ചാംച്യന്‍ഷിപ്പ് കിരീടം പോരാട്ടം ഇന്ന് തുടങ്ങും ;...
11 Jun 2025 6:06 AM GMTവെസ്റ്റ്ഇന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരാന് വിരമിച്ചു;...
10 Jun 2025 6:40 AM GMT