Kerala

യാത്രക്കാര്‍ക്കായി പ്രത്യേക യാത്രാ പാസുകള്‍ പുറത്തിറക്കി കൊച്ചി മെട്രോ

കുറഞ്ഞ നിരക്കിലുള്ള പ്രതിവാര, പ്രതിമാസ പാസ്സുകള്‍ നാളെ മുതല്‍ എല്ലാ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും വാങ്ങാം

യാത്രക്കാര്‍ക്കായി പ്രത്യേക യാത്രാ പാസുകള്‍ പുറത്തിറക്കി കൊച്ചി മെട്രോ
X

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നിരന്തരമായ അഭ്യര്‍ഥന മാനിച്ച് പ്രത്യേക യാത്രാ പാസ്സുകള്‍ പുറത്തിറക്കുകയാണെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. പ്രതിവാര, പ്രതിമാസ ട്രിപ്പ് പാസുകളാണ് കൊച്ചി മെട്രോ പുറത്തിറക്കുന്നത്. വീക്ക്‌ലി പാസിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ് ഈടാക്കുക.

ഒരാഴ്ച്ചക്കാലം ഏത് സ്‌റ്റേഷനില്‍ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്ര പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസ് മുപ്പത് ദിവസം ഏത് ദൂരവും യാത്രകളുടെ എണ്ണത്തില്‍ പരിധികളില്ലാതെ ഉപയോഗിക്കാനാകും.നാളെ മുതല്‍ എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ഈ യാത്രാ പാസ്സുകള്‍ ലഭ്യമാകും.കാലാവധി കഴിഞ്ഞാല്‍ ഈ പാസ്സുകള്‍ റീചാര്‍ജ്ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാമെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it