Kerala

ബ്ലാക്ക് മെയില്‍ കേസ്: സ്വര്‍ണം പണയം വെച്ചയാള്‍ പിടിയില്‍

മോഡലുകളില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച എറണാകുളം സ്വദേശി ഷമീല്‍ ആണ് അറസ്റ്റിലായത്.ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ റഫീഖിന്റെ ഭാര്യാ സഹോദരനാണ് അറസ്റ്റിലായ ഷമീല്‍ എന്നാണ് വിവരം.ഇയാള്‍ പണയം വെച്ച ഒമ്പതു പവനോളം സ്വര്‍ണവും പോലിസ് കണ്ടെടുത്തു

ബ്ലാക്ക് മെയില്‍ കേസ്: സ്വര്‍ണം പണയം വെച്ചയാള്‍ പിടിയില്‍
X

കൊച്ചി:നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനു പിന്നാലെ മോഡുലകളില്‍ നിന്നും പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ കൂടി പിടിയിലായി.മോഡലുകളില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച എറണാകുളം സ്വദേശി ഷമീല്‍ ആണ് അറസ്റ്റിലായത്.ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ റഫീഖിന്റെ ഭാര്യാ സഹോദരനാണ് അറസ്റ്റിലായ ഷമീല്‍ എന്നാണ് വിവരം.ഇയാള്‍ പണയം വെച്ച ഒമ്പതു പവനോളം സ്വര്‍ണവും പോലിസ് കണ്ടെടുത്തു. മോഡലുകളായ യുവതികളില്‍ നിന്നും സംഘം പലപ്പോഴായി 15 പവന്‍ സ്വര്‍ണത്തോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍.

ഇതില്‍ പെടുന്ന ഒമ്പതു പവനോളമാണ് ഷമീല്‍ എറണാകുളത്തെ വിവിധ സ്ഥാപനങ്ങളില്‍ പണയം വെച്ചതെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.തട്ടിപ്പ് സംഘത്തിനെ സഹായിച്ചിട്ടുള്ള മറ്റു പ്രതികളെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സ്വര്‍ണം പണയം വെച്ച ഷമീലിനെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നതും തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നതും.റഫീഖ്,ഹാരിസ്,ഷെരീഫ് എന്നിവരാണ് ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിന്റെ ആസൂത്രകര്‍ എന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.

ഷമീലിനെ കൂടി കസ്റ്റഡിയിലെടുത്തതോടെ കേസില്‍ ഇതുവരെ 10 പേര്‍ പോലിസ് പിടിയിലായിട്ടുണ്ട്.തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്(30),കുന്നംകുളം കൊരട്ടിക്കര സ്വദേശി രമേഷ് (35),കൊടുങ്ങല്ലൂര്‍ കയ്പമംഗലം സ്വദേശി ശരത്(25),കൊടുങ്ങല്ലൂര്‍ കുണ്ടലിയൂര്‍ സ്വദേശി അഷറഫ്(52) എന്നിവര്‍ കേസില്‍ ആദ്യം അറസ്റ്റിലായിരുന്നു. അബ്ദുള്‍ സലാം, വാടാനപ്പള്ളി സ്വദേശി അബുബക്കര്‍ എന്നിവര്‍ പിന്നീടും കേസിലെ മുഖ്യ ആസൂത്രകരനായ പാലക്കാട് സ്വദേശി ഷെരീഫ്, ഹാരിസ് എന്നിവര്‍ ഇതിനു ശേഷവും പിടിയിലായിരുന്നു.വാടാനപ്പള്ളി സ്വദേശി റഹിം എന്നയാളെ ഇന്നലെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Next Story

RELATED STORIES

Share it