- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുരക്ഷാ ഭീഷണി; കൊച്ചിയിലെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും സുരക്ഷ ശക്തമാക്കുന്നു
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത സ്ഥാപനങ്ങളുടെ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്ന ജനറല്‍ മാനേജര്‍മാരുടെയും ചീഫ് സെക്യൂരിറ്റി ഓഫിസര്‍ മാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
കൊച്ചി: വര്‍ധിച്ചു വരുന്ന സുരക്ഷഭീഷണികളുടെയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും തന്ത്രപ്രാധാന്യവും വാണിജ്യ പ്രാധാന്യവുമുള്ള സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളും കണക്കിലെടുത്ത് കൊച്ചി യില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തന്ത്ര പ്രധാന,വാണിജ്യ പ്രധാന സ്ഥാപനങ്ങളുടെയും സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരൂമാനം.കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത സ്ഥാപനങ്ങളുടെ സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്ന ജനറല്‍ മാനേജര്‍മാരുടെയും ചീഫ് സെക്യൂരിറ്റി ഓഫിസര്‍ മാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.പെട്രോളിയം വ്യവസായ സ്ഥാപനങ്ങളായ ഐഒസി,ബിപിസിഎല്‍,എച്ച്പിസി പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍ഇ,എന്‍പിഒഎല്‍ എന്നിവയുടെ പ്രതിനിധികള്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ്,കൊച്ചി കപ്പല്‍ ശാല,വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനല്‍ പ്രതിനിധികള്‍, കേരള ഹൈക്കോടതി,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സുരക്ഷാ മേധാവികള്‍,ഫാക്ട്,ലുലുമാള്‍, പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ സ്ഥാപനങ്ങളുടെ സുരക്ഷാ ക്രമികരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.
നിലവിലെ സുരക്ഷ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സിസിടിവി സംവിധാനങ്ങള്‍ കുറ്റമറ്റതാക്കി നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരിച്ചു.യോഗത്തില്‍ പങ്കെടുത്ത സുരക്ഷാ മേഖലയിലെ പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കമ്മീഷണര്‍ ആരാഞ്ഞു.പോലീസിന്റെ ഭാഗത്തു നിന്നും ലഭ്യമാക്കേണ്ട കാര്യങ്ങള്‍ക്ക് യാതൊരു വിധ തടസവുമില്ലാതെ അതിവേഗം നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ യോഗത്തില്‍ ഉറപ്പു നല്‍കി.സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ സുരക്ഷാ ഏജന്‍സികള്‍, സ്ഥാപനങ്ങളുടെ സുരക്ഷാ മേധാവിമാര്‍, ചീഫ് സെക്യൂരിറ്റി മാനേജര്‍മാര്‍ എന്നിവരുടെ യോഗം കൃത്യമായ ഇടവേളകളില്‍ വിളിച്ചു ചേര്‍ത്ത് കൂടിയാലോചനകള്‍ നടക്കുമെന്നും കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു. ഡെപ്യുട്ടി കമ്മീഷണര്‍ ഡോ.ഹിമേന്ദ്രനാഥ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി എസ് ടി സുരേഷ് കുമാര്‍,കേന്ദ്ര ഇന്റലിജന്റസ് ബ്യുറോ,സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം,ഇന്ത്യന്‍ നേവിയുടെ പ്രതിനിധികള്‍,സി ഐ എസ് എഫ് പ്രതിനിധികള്‍ അടക്കം സുരക്ഷാ മേഖലയിലെ മുഴുവന്‍ ഏജന്‍സി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
ലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര് പിടിയില്;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില് മല്സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്കും,...
13 Jan 2025 5:08 AM GMTമുന് സംസ്ഥാന ഡിജിപി അബ്ദുല് സത്താര് കുഞ്ഞ് അന്തരിച്ചു
13 Jan 2025 5:07 AM GMTപി വി അന്വര് എംഎല്എ സ്ഥാനം രാജിവെച്ചു
13 Jan 2025 4:18 AM GMTശൗര്യചക്ര ജേതാവ് കോമ്രേഡ് ബല്വീന്ദര് സിംഗിന്റെ കൊലപാതകം: പ്രതിയുടെ...
13 Jan 2025 4:02 AM GMT