Kerala

കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരമൊരുങ്ങുന്നു, ആദ്യ ഘട്ടത്തില്‍ പേരണ്ടൂര്‍ കനാലിന്റെ ആരംഭഭാഗം മാലിന്യ മുക്തമാക്കും

പേരണ്ടൂര്‍ കനാലിന്റെ ആരംഭ ഭാഗത്തെ ശുചീകരണ പ്രവര്‍ത്തികള്‍ ഇന്ന് ആരംഭിച്ചു.പേരാണ്ടൂര്‍ കനാല്‍, കാരണക്കോടം തോട്, ചങ്ങാടംപോക്ക് തോട്, മുല്ലശേരി കനാല്‍, രമേശ്വരം കനാല്‍, പുഞ്ചത്തോട്, ഇടപ്പള്ളി തോട് എന്നിവക്ക് കുറുകെയുള്ള അനധികൃത നിര്‍മാണങ്ങളും മാലിന്യ നിക്ഷേപവുമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്.

കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരമൊരുങ്ങുന്നു, ആദ്യ ഘട്ടത്തില്‍ പേരണ്ടൂര്‍ കനാലിന്റെ ആരംഭഭാഗം മാലിന്യ മുക്തമാക്കും
X

കൊച്ചി : കൊച്ചി നഗരത്തെ വെള്ളത്തില്‍ മുക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നടപടികള്‍ ആരംഭിച്ച് ജില്ലാ ഭരണകൂടവും ജല സേചന വകുപ്പും . നടപടികളുടെ ആദ്യ ഘട്ടമായി തേവര പേരണ്ടൂര്‍ കനാലിന്റെ ആരംഭ ഭാഗത്തെ ഖര മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടികള്‍ ഇന്നാരംഭിച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ മാലിന്യ നിക്ഷേപം ബോധ്യപ്പെട്ട സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും കാമറകളും സ്ഥാപിക്കുകയും ചെയ്യും.

പേരണ്ടൂര്‍ കനാല്‍, കാരണക്കോടം തോട്, ചങ്ങാടംപോക്ക് തോട്, മുല്ലശേരി കനാല്‍, രമേശ്വരം കനാല്‍, പുഞ്ചത്തോട്, ഇടപ്പള്ളി തോട് എന്നിവക്ക് കുറുകെയുള്ള അനധികൃത നിര്‍മാണങ്ങളും മാലിന്യ നിക്ഷേപവുമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. ചിലവന്നൂര്‍ തോട് മുറിഞ്ഞു കാരണക്കോടം, ചങ്ങാടംപോക്ക് തോടുകള്‍ രൂപപ്പെട്ടതോടെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടു. ഇതോടൊപ്പം പല സ്ഥലങ്ങളിലും തോടിന്റെ വീതി കാര്യമായി കുറഞ്ഞു.

മുല്ലശേരി കനലിന്റെ വീതി കുറയുകയും അടിത്തട്ട് ഉയരുകയും ചെയ്തതോടെ വെള്ളം പൊങ്ങി. രമേശ്വരം കനാല്‍ പല ഭാഗങ്ങളിലും ശോഷിച്ചു. പുഞ്ചത്തോടിന് കുറുകെ നടന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഒഴുക്ക് സാരമായി കുറഞ്ഞു.നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കനാലുകളിലേക്ക് തുറക്കുന്ന രീതിയില്‍ ഉള്ള മാലിന്യ കുഴലുകള്‍ എത്രയും വേഗം നീക്കം ചെയ്യാനും ജല സേചന വകുപ്പ് നോട്ടീസ് നല്‍കും.

Next Story

RELATED STORIES

Share it