Kerala

കൊച്ചിയില്‍ ആശങ്ക പരത്തി മൂടല്‍ മഞ്ഞ്;സീസണ്‍ മാറുന്നതിന്റെ ഭാഗമെന്ന് ശാസ്ത്രജ്ഞര്‍

കാഴ്ചയെപ്പോലും മറയക്കുന്ന വിധത്തിലായിരുന്നു കൊച്ചിയില്‍ മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത്.ഇത് ദേശിയപാതയില്‍ വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞിനൊപ്പം നേരിയ ഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബഹറിനില്‍ നിന്നുള്ള വിമാനത്തിന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാനായത്് മൂന്ന് മണിക്കൂര്‍ വൈകി

കൊച്ചിയില്‍ ആശങ്ക പരത്തി മൂടല്‍ മഞ്ഞ്;സീസണ്‍ മാറുന്നതിന്റെ ഭാഗമെന്ന് ശാസ്ത്രജ്ഞര്‍
X

കൊച്ചി: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും പുലര്‍ച്ചെ പതിവില്ലാത്ത വിധത്തില്‍ മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു.അപ്രതീക്ഷിതമായി എത്തിയ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനെത്തെയും ബാധിച്ചു.കാഴ്ചയെപ്പോലും മറയക്കുന്ന വിധത്തിലായിരുന്നു കൊച്ചിയില്‍ മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത്.ഇത് ദേശിയപാതയില്‍ വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു.ചിലയിടങ്ങളില്‍ മൂടല്‍ മഞ്ഞിനൊപ്പം നേരിയ ഗന്ധം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ബഹറിനില്‍ നിന്നുള്ള വിമാനത്തിന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാനായത് മൂന്ന് മണിക്കൂര്‍ വൈകി. പുലര്‍ച്ചെ 3.15ന് കൊച്ചിയില്‍ ഇറങ്ങേണ്ട ഗള്‍ഫ് എയര്‍ വിമാനം കൃത്യസമയത്ത് കൊച്ചിയില്‍ എത്തിയെങ്കിലും മൂടല്‍ മഞ്ഞു മൂലം.റണ്‍വേയില്‍ ഇറക്കാനായില്ല.

ഇതേതുടര്‍ന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനു ശേഷമാണ് തിരികെ വിമാനം നെടുമ്പാശേരിയില്‍ എത്തിയത്.പുലര്‍ച്ചെ തുടങ്ങിയ മൂടല്‍ മഞ്ഞ് രാവിലെ ഏകദേശം എട്ടുമണിവരെ അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു.കൊച്ചിയില്‍ പുലര്‍ച്ചെ കണ്ടത് മൂടല്‍മഞ്ഞാണെന്നും സീസണ്‍ മാറുന്നതിന്റെ ഭാഗമാണിതെന്നും കുസാറ്റ് കാലാവസ്ഥ വിഭാഗം ശാസ്്ത്രജ്ഞന്‍ മനോജ് തേജസ് ന്യൂസിനോട് പറഞ്ഞു.ആശങ്കപെടേണ്ട കാര്യമില്ല. വര്‍ഷകാലം കഴിഞ്ഞ് തുലവര്‍ഷത്തിലേക്കുളള മാറ്റത്തിന്റെ ഭാഗമാണിത്.വൈകുന്നേരങ്ങളില്‍ മഴപെയ്യുമ്പോള്‍ പിറ്റേദിവസം പുലര്‍ച്ചെ മൂടല്‍മഞ്ഞുണ്ടാകും.അന്തരീക്ഷത്തിലെ താപനില താഴുന്നതിന്റെ ഭാഗമായിട്ട് ഉണ്ടാകുന്നതാണിത്. വരും ദിവസങ്ങളിലും ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it